Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​ത്വാഇഫ്​...

​ത്വാഇഫ്​ പുഷ്​പമേളക്ക്​ ഒരുക്കങ്ങൾ തുടങ്ങി

text_fields
bookmark_border
​ത്വാഇഫ്​ പുഷ്​പമേളക്ക്​ ഒരുക്കങ്ങൾ തുടങ്ങി
cancel

ത്വാഇഫ്​: ത്വാഇഫ്​ പുഷ്​പമേളക്ക്​ ഒരുക്കങ്ങൾ തുടങ്ങി. റുദഫ്​ ഉല്ലാസ​ കേന്ദ്രത്തിലാണ്​ പുഷ്​പ പരവതാനിയും കവാ ടങ്ങളൊരുക്കലും അലങ്കാര ബൾബുകൾ സ്​ഥാപിക്കലും സേവന കേന്ദ്രങ്ങളുടെ അറ്റകുറ്റ പണികളും പുരോഗമിക്കുന്നത്​. ഏ​പ്രിൽ നാലിനാണ്​ മേള ആരംഭിക്കുന്നത്​. മുൻവർഷത്തേക്കാൾ മികച്ചതും വിപുലവുമാക്കാനുള്ള ഒരുക്കങ്ങളാണ്​ മുനിസിപ്പാലിറ്റിക്ക്​ കീഴിൽ നടക്കുന്നത്​.

മേയർ എൻജി. മുഹമ്മദ് ബിൻ ഹമീൽ സ്​ഥലത്തെത്തി ഒരുക്കങ്ങൾ പരിശോധിച്ചു. സന്ദർശകർക്കാവശ്യമായ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കണമെന്ന്​ മേയർ നിർദേശം നൽകി. പുഷ്​പ പ്രദർശനത്തിന്​ പുറമെ ചെടികളുടെ വിൽപന, ഫാമിലി ഉൽപന്ന കൗണ്ടറുകൾ, മാതൃക ഗാർഡനുകൾ എന്നിവ ഉണ്ടാവും.

Show Full Article
TAGS:flowershow saudi gulf news 
Next Story