യാമ്പു പുഷ്പമേളയിൽ മലയാളി അധ്യാപികക്ക് പുരസ്കാരം
text_fieldsയാമ്പു: യാമ്പു പുഷ്പമേളയോട് അനുബന്ധിച്ച് യാമ്പു റോയൽ കമ്മീഷൻ സാനിറ്ററി ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച കരകൗശല നിർമാണ മത്സരത്തിൽ മലയാളി അധ്യാപികക്ക് പുരസ്കാരം. അൽ മനാർ സ്‌കൂളിലെ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചറായ കൊച്ചി സ്വദേശി നിമ കിരൺ ആണ് ഏറ്റവും മികച്ച മൂന്നാമത്തെ ആർട്ട് വർക്കിനുള്ള പുരസ്‌കാരത്തിനും ക്യാഷ് അവാർഡിനും അർഹയായത്. ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിച്ചത് സ്വദേ ശികൾക്കാണ്. ഉപയോഗ ശൂന്യമായ വിവിധ വസ്തുക്കൾ ഉപയോഗിച്ച് കര കൗശല വിരുതിൽ വിസ്മയം തീർത്ത നൂറുകണക്കിന് ശില്പങ്ങൾ റീസൈക്കിൾ ഗാർഡനിൽ മത്സരാർഥികൾ സമർപ്പിച്ചിരുന്നു. ഇതിൽ നിന്നാണ് നിമ കിരൺ സമർപ്പിച്ച ശിൽപം തെരെഞ്ഞെടുത്തത്. കരകൗശല നിർമാണ മത്സരത്തിൽ കഴിഞ്ഞ വർഷവും നിമ കിരണിനായിരുന്നു മൂന്നാം സ്ഥാനം. വിജയികൾക്കുള്ള ക്യാഷ് അവാർഡ് യാമ്പു റോയൽ കമ്മീഷൻ സാനിറ്ററി ഡിപ്പാർട്ട്മെൻറ് ഡയറക്ടർ എൻജിനീയർ ഗാസിം അഹമ്മദ് ഖൽഫത്ത് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
