യാമ്പു പുഷ്പമേളക്ക് നാളെ കൊടിയേറും
text_fieldsയാമ്പു : 12ാമത് പുഷ്‌പോത്സവത്തിന് നാളെ തുടക്കം കുറിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ യാമ്പു റോയൽ കമീഷൻ മേധാവികളും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. മേള നടക്കുന്ന യാമ്പു - ജിദ്ദ ഹൈവേയോട് ചേർന്ന അൽ മുനാസബാത്ത് പാർക്ക് പുഷ്പങ്ങളാൽ അണിഞ്ഞൊരുങ്ങി കഴിഞ്ഞു.
വിവിധയിനം പുഷ്പ-ഫല സസ്യങ്ങളുടെ അപൂർവ ശേഖരം, ആഗോള കമ്പനികളുടെ 150 ലേറെ പവലിയനുകൾ, ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും പാർക്കുകൾ, റീ സൈക്കിൾ ഗാർഡൻ, കുട്ടികൾക്കായി കളിസ്ഥലങ്ങൾ,വിശ്രമ കേന്ദ്രങ്ങൾ, നമസ്കാര സ്ഥലം, വിശാലമായ വാഹന പാർക്കിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്. പൂക്കളുടെ അതിമനോഹരമായ പരവതാനി തന്നെയാണ് ഈ വർഷവും സന്ദർശകരെ ആകർഷിക്കുക.
മാർച്ച് 24 വരെ നീണ്ടുനിൽക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വൈകുന്നേരം നാല് മണി മുതൽ പത്ത് മണിവരെയാണ് സന്ദർശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
