കാഴ്‌ചയുടെ വിസ്മയം വിടർത്തി പുഷ്പനഗരിയിൽ പക്ഷി പ്രദർശനം
text_fieldsയാമ്പു: പക്ഷികളിൽ ഏറ്റവും ബുദ്ധി ശക്തിയുള്ളതും വർണങ്ങളിലും കാഴ്ചയിലും വൈവിധ്യമേറിയതുമായ അപൂർവ തത്തകളെ അടുത്തറിയാൻ അവസരമൊരുക്കി യാമ്പു പുഷ്പമേളയിലെ പക്ഷി പാർക്ക് . പക്ഷി വളർത്തലിൽ പ്രശസ്തരായ പത്ത് സൗദി യുവാക്കളാണ് തങ്ങളുടെ വളർത്തു തത്തകളുമായി മേളയിലെത്തിയത്. പക്ഷികൾക്ക് അനുയോജ്യമായ പ്രകൃതിദത്ത ആവാസ വ്യവസ്ഥയോടെയാണ് ഇവിടെ പാർക്ക് സംവിധാനിച്ചിട്ടുള്ളത്. സ്വതന്ത്രമായി പറന്നു നടക്കാനും മര ചില്ലകളിൽ പറന്നിരിക്കാനും പക്ഷികൾക്ക് ഇവിടെ കഴിയുന്നു. നിലവിൽ ഇരുപതോളം തത്തകളാണ് പാർക്കിലുള്ളത്. വരും നാളുകളിൽ വിവിധ ഇനങ്ങളിൽ പെട്ട കൂടുതൽ പക്ഷികൾ പാർക്കിലെത്തുമെന്ന് സംഘാടകർ പറഞ്ഞു. പൂക്കളുടെ വിസ്മയം ആവോളം ആസ്വദിച്ച് ഇവിടെ എത്തുന്ന സന്ദർശകർക്ക് മറ്റൊരു കൗതുക കാഴ്‌ചയാണ് ഈ പറവപാർക്ക്. സൗദിയിൽ തന്നെ അപൂർവ പക്ഷികൾക്ക് ഇങ്ങനെ ഒരുക്കിയ ആദ്യ പാർക്ക് ഇതാണെന്ന് പുഷ്പമേളയുടെ സംഘാടകർ പറഞ്ഞു. പറവപാർക്ക് കാണാൻ പ്രത്യേക ടിക്കറ്റ് എടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
