Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയില്‍...

മക്കയില്‍ ആദ്യപുഷ്പമേളക്ക് ഇന്ന് തുടക്കം

text_fields
bookmark_border
മക്കയില്‍ ആദ്യപുഷ്പമേളക്ക് ഇന്ന് തുടക്കം
cancel
camera_alt????????????????????? ?????? ??????
മക്ക: തീർഥാടകരുടെ സംഗമ ഭൂവായ മുസ്​ദലിഫയില്‍ ഇനി അഞ്ചു നാള്‍ പൂക്കളുടെ ഉത്സവം. മക്കയിലെ ആദ്യ പുഷ്പമേളക്ക് ചൊവ് വാഴ്​ച തുടക്കമാവും. വൈകുന്നേരം നാല് മണിക്ക് മക്ക മേഖല ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ ഉദ്ഘാടനം നിര്‍വഹിക്കും. പുഷ്പമ േള ഈ മാസം 23 വരെ നീളും.

ഹജ്ജി​​​െൻറ പുണ്യസ്ഥലമായ മുസ്ദലിഫയില്‍ മശ് ഹറുല്‍ഹറാം മസ്ജിദിന്​ അടുത്തുള്ള വിശാലമായ മൈതാനിയിലാണ് പുഷപ പരവതാനി ഒരുക്കിയിട്ടുള്ളത്. 185 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമുള്ള പൂപരവതാനിയാണ് മേളയുടെ പ്രത്യേകത. സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞതോടെ തിങ്കളാഴ്​ച മുതല്‍ പ്രദേശ വാസികളും സന്ദർശകരുമെല്ലാം മക്കയിലെ ആദ്യ പുഷ്പമേള കാണാന്‍ എത്തിത്തുടങ്ങി. മേളക്കുള്ള ഒരുക്കങ്ങൾ രാത്രിയോടെ പൂര്‍ത്തീകരിച്ചിരുന്നു.

വൈവിധ്യമാർന്ന നിറങ്ങളിലും വലിപ്പത്തിലുമുള്ള ഒരു ദശലക്ഷം പൂക്കള്‍ കൊണ്ടാണ് പരവതാനി ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പാകത്തില്‍ നിരവധി സ്​റ്റാളുകള്‍, കളിസ്ഥലങ്ങള്‍, ഭക്ഷണ സ്​റ്റാളുകള്‍, കരകൗശല സ്​റ്റാളുകൾ മേളയോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്. സൗദിയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന നാടകം കലാപരിപാടികൾ എന്നിവ എല്ലാ ദിവസവും രാത്രി മേള നഗരിയില്‍ നടക്കും. ഉദ്ഘാടനത്തിനു ശേഷം വൈകുന്നേരം നാല്​ മുതല്‍ 10 വരെ സന്ദര്‍ശകര്‍ക്ക് സൗജന്യമായി മേള കാണാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flower show at Makkah
News Summary - Flower show at Makkah
Next Story