പുഷ്പോത്സവത്തെ വരവേൽക്കാൻ യാമ്പുവിൽ ഒരുക്കം തുടങ്ങി
text_fieldsയാമ്പു: യാമ്പുവിലെ വാർഷിക പുഷ്‌പോത്സവത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. മാർച്ച് ഒന്നിന് ആരംഭിക്കുന്ന 12 ാമത് മേള മാർച്ച് 24 വരെ തുടരും. റോയൽ കമീഷനിലെ അൽ മുനാസബാത്ത് പാർക്കിൽ വേദി സജ്ജമാക്കാനുള്ള പണികൾ തകൃതിയായി പുരോഗമിക്കുകയാണ്. പുഷ്പമേളയുടെ വരവറിയിച്ച് യാമ്പുവിെൻറ വഴിയോരങ്ങളിലും പാർക്കുകളിലും പുഷ്പസസ്യങ്ങളുടെ നടീൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മേള സംബന്ധിച്ച ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മേളയോട് അനുബന്ധിച്ച് 18 ലക്ഷം പൂക്കൾ കൊണ്ട് 16,134 ചതുരശ്രമീറ്ററിൽ തീർത്ത പുഷ്പ പരവതാനി കഴിഞ്ഞ വർഷം ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. അതിവിശാലമായ പുഷ്പ പരവതാനി തന്നെയായിരിക്കും ഈ വർഷത്തെയും മുഖ്യ ആകർഷണം. 12ാ മത് പുഷ്പമേളയിൽ ചില വേറിട്ട പവലിയനുകൾ ഒരുക്കുന്നതായി റോയൽ കമീഷൻ ഇറിഗേഷൻ ആൻഡ് ലാൻഡ് സ്കേപിങ് ഡയറക്ടർ എൻജിനീയർ സ്വാലിഹ് ബിൻ അബ്ദുല്ല അൽ സഹ്‌റാനി അറിയിച്ചു. കഴിഞ്ഞ വർഷത്തെ മേളയിൽ ഒരുക്കിയ ചിത്രശലഭ ഉദ്യാനം സൗദിയിൽ തന്നെ ആദ്യത്തെ വേറിട്ട പാർക്ക് എന്ന നിലയിൽ ശ്രദ്ധേയമായിരുന്നു. ഈ വർഷം ചിത്രശലഭ പാർക്കിന് പുറമെ അപൂർവ പക്ഷികളെ പരിചയപ്പെടുത്തുന്ന സൗദിയിലെ ഒന്നാമത്തെ പാർക്ക് ഒരുക്കാനുള്ള പണികൾ ആരംഭിച്ചു കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിെൻറ മഹത്വം സമൂഹത്തെ ബോധ്യപ്പെടുത്താനും നമ്മുടെ ചുറ്റുപ്പാടുകളെയും പ്രകൃതി വിഭവങ്ങളെയും പരി ചയപ്പെടുത്താനും പുഷ്പമേള വഴി ലക്ഷ്യം വെക്കു ന്നതായി ഡയറക്ടർ സഹ്‌റാനി പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കൂടുതൽ ആകർഷണീയമായ രീതിയിലായിരിക്കും ഈ വർഷത്തെ മേള നഗരി സവിധാനിക്കുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ഭരണകൂടത്തിന് കീഴിൽ സ്വയം ഭരണാധികാരമുള്ള റോയൽ കമീഷൻ ആണ് പതിറ്റാണ്ടായി നടന്നു വരുന്ന മേളയുടെ സംഘാടകർ. യാമ്പു റോയൽ കമീഷന് കീഴി ലെ പ്രത്യേക നഴ്‌സറികളിൽ കൃഷി ചെയ്താണ് വൈവിധ്യത്താൽ വിസ്‌മയം തീർക്കുന്ന പുഷ്പമേളയിലേക്കുള്ള പൂക്കളിലധികവും എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
