നമ്മളുണ്ട്, നാടിനൊപ്പം
text_fieldsആർത്തലച്ചെത്തുന്ന പ്രളയത്തിൽ നാം പിറന്ന നാടും നമ്മൾ ഒരുക്കി വെച്ചവയുമെല്ലാം കുത്തിയൊലിച്ചു പോകുന്നതു കണ്ട് ഒരു വേള വിറച്ചു നിന്നു പ്രവാസി സമൂഹം. പക്ഷെ നമ്മളാരും വെറുതെയിരുന്നില്ല. വ്യവസായ ഗ്രൂപ്പുകൾ മുതൽ ലേബർ ക്യാമ്പിലെ തൊഴിലാളികളും വിദ്യാർഥികളും വരെ ദുരിതപ്പെടുന്ന പ്രിയപ്പെട്ടവർക്കായി, നാടിെൻറ കണ്ണീരൊപ്പുവാനായി ആശ്വാസ സാമഗ്രികൾ സ്വരൂപിച്ചു, വിവര സാേങ്കതിക വിദ്യയുടെ പിന്തുണയോടെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കു വഹിച്ചു, വീട്ടു ചെലവിനയക്കാൻ ഒരുക്കി വെച്ചതു പോലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.... നമ്മുടെ ഉത്തരവാദിത്വം അവിടെയും അവസാനിക്കുന്നില്ല. കേരളം കെട്ടിപ്പടുത്ത പ്രവാസി സമൂഹത്തിന് പുതുകേരള സൃഷ്ടിയിൽ ഇനിയും വഹിക്കുവാനുണ്ട്, നേതൃപരമായ പങ്ക്. കേരള പുനർനിർമാണത്തിൽ ഇനി വേണ്ടത് എന്തെല്ലാമാണ്? നിങ്ങളുടെ ചിന്തകൾ പങ്കുവെക്കൂ. മികച്ചതും നൂതനവുമായ ആശയങ്ങൾ ഗൾഫ് മാധ്യമം പ്രസിദ്ധീകരിക്കും. saudiinbox@gulfmadhyamam.net എന്ന വിലാസത്തിലോ 054 206 6019 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.