Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 4:05 PM IST Updated On
date_range 20 April 2017 4:05 PM ISTയമന്‍ വിമാനാപകടത്തില്‍ മരിച്ച 12 പേരില്‍ രണ്ട് വൈമാനികര്‍
text_fieldsbookmark_border
camera_alt?????? ????????? ?????????? ????????????????? ???????? ???????? ????? ??????
റിയാദ്: യമനിലെ മഅ്റബില്‍ ചൊവ്വാഴ്ച അപകടത്തില്‍പെട്ട് തകര്‍ന്ന സൈനിക വിമാനത്തില്‍ മരിച്ച 12 സൈനികരില്‍ രണ്ട് പേര്‍ വൈമാനികരാണെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ബ്ളാക്ക് ഹോക്ക് ഇനത്തില്‍ പെട്ട വിമാനം തകരാനുണ്ടായ കാരണത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സൈനിക പൈലറ്റ് തുര്‍ക്കി അല്‍ഹുവൈറീനി, സഹപൈലറ്റ് റയ്യാന്‍ അശ്ശഹ്റാനി എന്നിവരാണ് സംഭവത്തില്‍ മരിച്ച വൈമാനികര്‍. കൂടാതെ അബ്ദുറഹ്മാന്‍ അശ്ശഹ്റാനി, ഫൈസല്‍ അസ്സുബൈഇ എന്നീ സേനാനയകരും അപകടത്തില്‍ മരിച്ചു. അലി അശൈഖി, മുഅയ്യിദ് അല്‍ഖഹ്താനി, മഹല്‍ അര്‍റശീദി, മുഹമ്മദ് അസ്സുഐരി, അലി അല്‍ഹല്ലാഫി, മൂസ അശ്ശഹ്രി, നായിഫ് മുഅവ്വിദ്, മുഹമ്മദ് അഖീലി എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റു സൈനികര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
