വിമാന ടിക്കറ്റ് നിരക്ക് വർധന പലരെയും പ്രയാസത്തിലാക്കും
text_fieldsറിയാദ്: ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന കാമ്പയിനുമായി സൗദി ആഭ്യന്തരമന്ത്രാലയം നടത്തിവന്ന പൊതുമാപ്പ് നീട്ടിയത് മലയാളികടക്കമുള്ളവർക്ക് വലിയ ആശ്വാസം പകരുന്നതാണ്. അനധികൃതരായികഴിഞ്ഞ മലയാളികളുൾപ്പെടെ നിരവധിയാളുകൾക്ക് പൊതുമാപ്പ് പ്രകാരം എക്സിറ്റ് വിസ കിട്ടിയിരുന്നെങ്കിലും ഇനിയും നാട്ടിലേക്ക് മടങ്ങാത്തവരായി പലരുമുണ്ട്. എക്സിറ്റ് വിസ കിട്ടിയല്ലോ സാവകാശം പോയാൽ മതി എന്ന കരുതിയവരും അവധിക്കാലമായതിനാൽ വിമാന നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ ടിക്കറ്റ് എടുക്കാൻ കഴിയാത്തവരുമാണ് അക്കൂട്ടത്തിലുള്ളത്.
എന്നാൽ പൊതുമാപ്പ് കാലാവധി അവസാനിക്കുേമ്പാൾ തന്നെ ആ എക്സിറ്റ് വിസകളുടെ നിയമസാധുത ഇല്ലാതാവുമെന്ന് ജവാസാത്ത് അധികൃതർ വ്യക്തമാക്കിയത് ഇത്തരക്കാർക്ക് തിരിച്ചടിയാവുകയായിരുന്നു. അതോടെ പലരും പ്രയാസത്തിലായി. ഇൗ സാഹചര്യത്തിലാണ് പൊതുമാപ്പ് നീട്ടിയെന്ന വാർത്ത ആശ്വാസം പകരുന്നത്. പക്ഷേ, ജൂലൈ മാസത്തിലും നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുേമ്പാൾ വിമാന ടിക്കറ്റ് നിരക്ക് കുറയാൻ ഒരു സാധ്യതയുമില്ലെന്നാണ് സൂചനകൾ. എയർട്രാവൽ ഏജൻസി വൃത്തങ്ങൾ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
വിമാന നിരക്ക് ഉയർന്ന് തുടങ്ങിയത് ജൂൺ ഒന്ന് മുതലാണ്. പെരുന്നാൾ അടുത്തേതാടെ വലിയ കുതിച്ചുകയറ്റമാണുണ്ടായത്. കേരളത്തിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് 2000 റിയാലിനും മുകളിലേക്ക് പോയി. സൗദിയിലെ സ്കൂൾ അവധി, പെരുന്നാൾ എന്നിവ പ്രമാണിച്ചാണ് യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചത്. അവസരം മുതലാക്കി വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുയർത്താൻ മത്സരിച്ചു.
ഇന്ത്യൻ സ്കൂളുകൾ പെരുന്നാൾ അവധി കഴിഞ്ഞ് ജൂലൈ രണ്ടിന് തുറക്കുമെങ്കിലും രണ്ട് മാസത്തെ വേനലവധിക്കായി 19ന് വീണ്ടും അടയ്ക്കും. ഇത് പ്രമാണിച്ചുള്ള പ്രവാസി കുടുംബങ്ങളുടെ സ്വദേശങ്ങളിലേക്കുള്ള ഒഴുക്ക് വൻതോതിലാകും. സൗദി സ്കൂളുകൾ അടച്ചതിനാൽ ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെയും വാർഷിക അവധിക്കാലമാണിത്. ഇതെല്ലാം ചേരുേമ്പാഴാണ് ജൂലൈയിലും ടിക്കറ്റ് നിരക്ക് കുറയാനിടയില്ലെന്ന് പറയുന്നത്. ആഗസ്റ്റോടെ കുറയും. അതിലാണിനി പ്രതീക്ഷ. എന്നാൽ അപ്പോഴും എക്സിറ്റ് വിസയുടെ കാലാവധി ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
