Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ വിമാന...

ജിദ്ദയിൽ വിമാന ടിക്കറ്റ് വിൽപന തുടങ്ങി​; വിതരണം വളൻറിയർമാർ വഴി

text_fields
bookmark_border
ജിദ്ദയിൽ വിമാന ടിക്കറ്റ് വിൽപന തുടങ്ങി​; വിതരണം വളൻറിയർമാർ വഴി
cancel

ജിദ്ദ: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ട വിമാന സർവിസിലേക്കുള്ള ടിക്കറ്റ്​ വിൽപന ജിദ്ദയിൽ ആരംഭിച്ചു. ജൂൺ 10ന് കൊച്ചി, 11ന് കോഴിക്കോട്, 12ന് തിരുവനന്തപുരം എന്നീ എയർ ഇന്ത്യ സർവിസുകളിലേക്കുള്ള ടിക്കറ്റ്​ വിതരണമാണ്​ നടക്കുന്നത്​.  

ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്തവരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവരെ ജിദ്ദ കോൺസുലേറ്റിൽനിന്ന്​ നേരിട്ട് വിളിച്ചറിയിക്കുകയാണ്​. എന്നാൽ, ടിക്കറ്റ്​ വിൽപന രീതിയിൽ മാറ്റംവരുത്തി​. ജിദ്ദയിലുള്ള എയർ ഇന്ത്യയുടെ ഹെഡ് ഓഫിസിൽ നേരിട്ടെത്തി വാങ്ങാനായിരുന്നു കഴിഞ്ഞഘട്ടങ്ങളിലെ നിർദേശമെങ്കിൽ ഇത്തവണ അത്​ കോൺസുലേറ്റിന്​ കീഴിലെ കമ്യൂണിറ്റി വെൽഫെയർ വളൻറിയർമാർ വഴിയാക്കി.

വിവിധ സംഘടനകളുടെ നേതാക്കളായ ഈ വളൻറിയർമാരെ ടിക്കറ്റിനായി സമീപിക്കാനാണ്  കോൺസുലേറ്റിൽനിന്ന്​ യാത്രക്കാർക്ക്​ നിർദേശം ലഭിച്ചിരിക്കുന്നത്. വളൻറിയർമാരുടെ പേരും മൊബൈൽ നമ്പറും യാത്രക്കാർക്ക്​ കോൺസുലേറ്റിൽനിന്ന്​ നൽകും. യാത്രക്കാർ ഈ നേതാക്കളെ സമീപിക്കുകയും ടിക്കറ്റി​​െൻറ തുക ഇവരെ ഏൽപ്പിക്കുകയും വേണം. 

വളൻറിയർമാർ ഈ പണം കോൺസുലേറ്റിലോ എയർ ഇന്ത്യയിലോ അടക്കുന്നതോടെ ടിക്കറ്റ് ഇഷ്യൂ ചെയ്യും. വളൻറിയർമാർ വഴി തന്നെ ടിക്കറ്റ് യാത്രക്കാർക്ക്​ ലഭിക്കും. ജിദ്ദയിൽ നാല് സംഘടനകളുടെ നേതാക്കളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. എയർ ഇന്ത്യ ഓഫിസിലെ തിരക്ക് ഒഴിവാക്കാനാണ് ഇങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തിയതെന്ന്​​ കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നു. 

എന്നാൽ, ടിക്കറ്റ്  വിതരണം ഏതാനും ചില സംഘടന നേതാക്കളെ ഏൽപ്പിച്ചതിലൂടെ കൂടുതൽ സങ്കീർണമായിരിക്കുകയാണെന്നാണ് യാത്രക്കാരിൽ ചിലർ അഭിപ്രായപ്പെടുന്നത്. ജിദ്ദയിൽ നിലവിൽ രാവിലെ ആറ് മുതൽ ഉച്ചകഴിഞ്ഞ്​ മൂന്ന് വരെ ഒമ്പത് മണിക്കൂർ വരെ മാത്രമാണ് പുറത്തിറങ്ങാനുള്ള അനുവാദമുള്ളത്. ഈ കുറഞ്ഞ സമയം കൊണ്ട് പറയപ്പെട്ട നേതാക്കളെ അന്വേഷിച്ച്​ കണ്ടെത്തി അവരെ പണം ഏൽപ്പിക്കുക എന്നത് കൂടുതൽ ശ്രമകരമാണെന്നാണ് ആക്ഷേപം. 

ടിക്കറ്റ് വിൽപ്പന കുറ്റമറ്റ രീതിയിൽ നടത്താൻ ഇതര ഗൾഫ്​ രാജ്യങ്ങളിൽ നടപ്പാക്കിയ പോലെ ഓൺലൈൻ സംവിധാനമോ പ്രധാനപ്പെട്ട ചില ട്രാവൽ ഏജൻസികളോ വഴി ചെയ്‌തുകൂടെ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ജിദ്ദയിലുള്ളവർക്കും വിദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ഈ സംവിധാനമാണ്​ കൂടുതൽ സൗകര്യപ്രദം എന്നാണ്​ പൊതുവേയുള്ള അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiasaudi arabiagulf newsExpatvande bharath missionJeddah
News Summary - flight ticket distribution started in jeddah
Next Story