ചെറുവിമാനം തക​ർന്ന്​ നാലുപേർ മരിച്ചു

11:34 AM
16/05/2018

ജിദ്ദ: നിരീക്ഷണ പറക്കലിനിടെ ചെറുവിമാനം​ തകർന്ന്​ വീണ്​ നാലുപേർ മരിച്ചു. വടക്കൻ പ്രവിശ്യയായ തബൂക്കിലാണ്​ സംഭവം. സൗദി കമീഷൻ ഫോർ വൈൽഡ്​ ​ൈലഫി​​​െൻറ ട്വിൻ എൻജിൻ ജെറ്റ്​ ആണ്​ തൈമ ഗവർണറേറ്റിലെ അൽഖൻക നാചുറൽ റിസർവിൽ തകർന്ന്​ വീണത്​. ​റിസർവ്​ ഡയറക്​ടർ സൗദി ബിൻ റജ്​അ അശ്ശമ്മരി, ​ചീഫ്​ പൈലറ്റ്​ ജുദായ്​ ബിൻ ഹുസൈൻ അൽ ശംലാനി, കോ പൈലറ്റ്​ മുഹമ്മദ്​ ബിൻ മിഫ്​ലഹ്​ അൽ ഖഹ്​താനി, ജീവനക്കാരൻ മുജ്​സാ അശ്ശമ്മരി എന്നിവരാണ്​ മരിച്ചത്​. 

Loading...
COMMENTS