അമീർ മുഹമ്മദിെൻറ വിമാനത്തിന് അകമ്പടി ഇൗജിപ്ഷ്യൻ െജറ്റുകൾ
text_fieldsജിദ്ദ: ഇൗജിപ്ത് സന്ദർശിക്കാൻ പുറപ്പെട്ട അമീർ മുഹമ്മദ് ബിൻ സൽമാെൻറ വിമാനത്തിന് അകമ്പടിയായി നിരവധി ഫൈറ്റർ ജെറ്റുകൾ പറക്കുന്ന ദൃശ്യങ്ങൾ ൈവറലായി. ഞായറാഴ്ച ഇൗജിപ്തിെൻറ വ്യോമപരിധിയിൽ അമീർ മുഹമ്മദിെൻറ വിമാനം കടന്നതോടെയാണ് ഇൗജിപ്ത് വിമാനങ്ങൾ ഒപ്പം പറക്കാൻ തുടങ്ങിയത്. അമീർ മുഹമ്മദിെൻറ സന്ദർശനത്തിന് ഇൗജിപ്ത് എത്ര വലിയ പ്രാധാന്യമാണ് കൽപിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇൗ നടപടി. ഇൗജിപ്തിെൻറ സമീപ കാല ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു നേതാവിനെ സ്വീകരിക്കുന്നത്. ഒൗദ്യോഗിക പ്രോേട്ടാകോളിെൻറ ഭാഗമല്ലെങ്കിലും അതിഥിയോടുളള ആദരവാണ് ഇതിൽ പ്രകടമാകുന്നതെന്ന് ഇൗജിപ്തിലെ നാസർ മിലിറ്ററി അക്കാഡമി ഉപദേശകൻ മേജർ ജനറൽ ഹിശാം അൽ ഹലബി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
