Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ നിന്ന്​ 152...

റിയാദിൽ നിന്ന്​ 152 യാത്രക്കാരെയും വഹിച്ച്​ കണ്ണൂർ വിമാനം പുറപ്പെട്ടു

text_fields
bookmark_border
Riyadh-to-jdkldldld
cancel
camera_alt??????????????? ????????? ????????? ?????????? ??????????? ??????????

റിയാദ്​: കോവിഡ്​ പ്രതിസന്ധിയിൽ വിദേശത്ത്​ കുടുങ്ങിയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവൺമ​െൻറി​​െൻറ വന്ദേ ഭാരത്​ മിഷൻ രണ്ടാം ആഴ്​ചയിലെ  റിയാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂരിലേക്ക്​ പുറപ്പെട്ടു. റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന്​ ഉച്ചക്ക്​ 12.46ന്​ 152 യാത്രക്കാരെയും  വഹിച്ചുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നു. രാത്രി എ​േട്ടാടെ കണ്ണൂരിലെത്തും.

 145 മുതിർന്നവരും ഏഴ്​ കുട്ടികളുമാണ്​ ഇൗ വിമാനത്തിലുള്ളത്​. യാത്രക്കാരിൽ കൂടുതലും  ഗർഭിണികളാണ്​. മറ്റ്​ രോഗങ്ങൾ ബാധിച്ചവരും ജോലി നഷ്​ടമായി ഫൈനൽ എക്​സിറ്റിൽ പോകുന്നവരും സന്ദർശന വിസയിൽ വന്ന്​ കുടുങ്ങിയവരും സന്ദർശക വിസയിലും  സ്ഥിര വിസയിലുമുള്ള കുടുംബങ്ങളും യാത്രക്കാരിലുണ്ട്​. ഒരു വീൽച്ചെയർ യാത്രക്കാരനും കൂട്ടത്തിലുണ്ട്​. കോഴിക്കോട്​, മലപ്പുറം തുടങ്ങി വിദൂര പ്രദേശങ്ങളിലേക്കുള്ളവരും  കണ്ണൂർ​ വിമാനത്തിൽ പോയിട്ടുണ്ട്​. രാവിലെ ഒമ്പത്​ മണിക്ക്​ തന്നെ യാത്രക്കാരുടെ ലഗേജ്​ ചെക്ക്​ ഇൻ, ബോർഡിങ്​ നടപടികൾ ആരംഭിച്ചു. എയർ ഇന്ത്യ എയർപ്പോർട്ട്​  ഡ്യൂട്ടി മാനേജർ സിറാജ്​ നടപടികൾക്ക്​ നേതൃത്വം നൽകി. 

ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​ത 60000ത്തോളം ആളുകളിൽ നിന്ന്​ തെരഞ്ഞെടുക്ക​പ്പെട്ടവരാണ്​ ഇ ൗയാഴ്​ചയിലെ വിമാനങ്ങളിൽ പോകുന്നത്​. റിയാദിൽ നിന്ന്​ കോഴിക്കോ​േട്ടക്കും ദമ്മാമിൽ നിന്ന്​ കൊച്ചിയിലേക്കും ചൊവ്വാഴ്​ച വിമാനങ്ങൾ സർവിസ്​ നടത്തിയിരുന്നു.  റിയാദിൽ നിന്ന്​ 152ഉം ദമ്മാമിൽ നിന്ന്​ 143 പേരും ഇരു വിമാനങ്ങളിലുമായി യാത്ര ചെയ്​തു. ബുധനാഴ്​ച​ ദമ്മാമിൽ നിന്ന്​ ബംഗളുരു വഴി ഹൈദരാബാദിലേക്കും ജിദ്ദയിൽ  നിന്ന്​ വിജയവാഡ വഴി ഹൈദരാബാദിലേക്കും എയർ ഇന്ത്യ വിമാനങ്ങൾ സർവിസ്​ നടത്തി. വെള്ളിയാഴ്​ച വിജയവാഡ വഴി ഹൈദരാബാദിലേക്ക്​ റിയാദിലേക്ക്​ ഒരു വിമാനം  കൂടി പോകുന്നുണ്ട്​. 

ഇൗയാഴ്​ചയിലെ അവസാന വിമാനമാണ്​ അത്​. മൂന്നാമത്തെ ആഴ്​ചയിൽ റിയാദിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ ഒരു വിമാന സർവിസുണ്ടെന്ന വിവരം ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്​. ഇൗ മാസം 31ന്​ റിയാദിൽ നിന്ന്​ 1.30ന്​ അത്​ പുറപ്പെടും. 

ബുധനാഴ്​ചയും റിയാദ്​ വിമാനത്താവളത്തിൽ യാത്രക്കാർക്ക്​ രണ്ട്​ ഫേസ്​ മാസ്​കുകൾ, രണ്ട്​ ജോഡി ഗ്ലൗസുകൾ, ശരീരം മുഴുവൻ കവർ ചെയ്യാൻ കഴിയുന്ന സേഫ്​റ്റി ഡ്രസ്​ (കവറോൾ), സാനിറ്റൈസർ എന്നിവയടങ്ങിയ 25 റിയാൽ വില വരുന്ന  മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യാനായി കെ.എം.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റി പ്രവർത്തകർ എത്തിയിരുന്നു. ഭാരവാഹികളായ സി.പി. മുസ്​തഫ-, അഷ്​റഫ്​  വേങ്ങാട്ട്​, മുജീബ്​ ഉപ്പട, മുഹമ്മദ്​ കണ്ടകൈ, ഹുസൈൻ കൊപ്പം, മെഹബൂബ്​ ധർമടം, ഷഫീഖ്​ കൂടാളി, നസീർ മറ്റത്തൂർ, ജസീല മൂസ, നുസൈഫ മാമു തുടങ്ങിയവർ  നേതൃത്വം നൽകി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsriyadhmalayalam news
News Summary - Flight to Riyadh 152-Gulf News
Next Story