വന്ദേഭാരത്​ മിഷൻ: റിയാദിൽ നിന്ന്​ 152 യാത്രക്കാരെയും കൊണ്ട്​ വിമാനം കണ്ണൂരിലെത്തി

  • 145 മു​തി​ർ​ന്ന​വ​രും ഏ​ഴ്​ കു​ട്ടി​ക​ളു​മാ​ണ്​ ​വി​മാ​ന​ത്തി​ലു​ള്ള​ത് •യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ലും  ഗ​ർ​ഭി​ണി​ക​ളാ​ണ്

ക​ണ്ണൂ​രി​ലേ​ക്ക്​​ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ

റി​യാ​ദ്​: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ പ്ര​വാ​സി ഇ​ന്ത്യാ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ വ​ന്ദേ ഭാ​ര​ത്​ മി​ഷ​ൻ ര​ണ്ടാം ആ​ഴ്​​ച​യി​ലെ  റി​യാ​ദി​ൽ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​നം ക​ണ്ണൂ​രി​ലി​റ​ങ്ങി. റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന്​ ഉ​ച്ച​ക്ക്​ 12.46ന്​ 152 ​യാ​ത്ര​ക്കാ​രെ​യും  വ​ഹി​ച്ചു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​ർ​ന്നു. രാ​ത്രി എ​േ​ട്ടാ​ടെയാണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. 145 മു​തി​ർ​ന്ന​വ​രും ഏ​ഴ്​ കു​ട്ടി​ക​ളു​മാ​ണ്​ ഇൗ ​വി​മാ​ന​ത്തി​ലു​ള്ള​ത്. യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ലും  ഗ​ർ​ഭി​ണി​ക​ളാ​ണ്. മ​റ്റ്​ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രും ജോ​ലി ന​ഷ്​​ട​മാ​യി ഫൈ​ന​ൽ എ​ക്​​സി​റ്റി​ൽ പോ​കു​ന്ന​വ​രും സ​ന്ദ​ർ​ശ​ന വി​സ​യി​ൽ വ​ന്ന്​ കു​ടു​ങ്ങി​യ​വ​രും സ​ന്ദ​ർ​ശ​ക വി​സ​യി​ലും  സ്ഥി​ര വി​സ​യി​ലു​മു​ള്ള കു​ടും​ബ​ങ്ങ​ളും യാ​ത്ര​ക്കാ​രി​ലു​ണ്ട്. 

ഒ​രു വീ​ൽ​ചെ​യ​ർ യാ​ത്ര​ക്കാ​ര​നും കൂ​ട്ട​ത്തി​ലു​ണ്ട്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം തു​ട​ങ്ങി വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള​വ​രും  ക​ണ്ണൂ​ർ​ വി​മാ​ന​ത്തി​ൽ പോ​യി​ട്ടു​ണ്ട്. രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​ക്ക്​ ത​ന്നെ യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജ്​ ചെ​ക്ക്​ ഇ​ൻ, ബോ​ർ​ഡി​ങ്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോ​ർ​ട്ട്​  ഡ്യൂ​ട്ടി മാ​നേ​ജ​ർ സി​റാ​ജ്​ ന​ട​പ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 60,000ത്തോ​ളം ആ​ളു​ക​ളി​ൽ നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ട​വ​രാ​ണ്​ ഇ ൗ​യാ​ഴ്​​ച​യി​ലെ വി​മാ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​ത്. റി​യാ​ദി​ൽ നി​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്കും ദ​മ്മാ​മി​ൽ നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കും ചൊ​വ്വാ​ഴ്​​ച വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു.  റി​യാ​ദി​ൽ നി​ന്ന്​ 152ഉം ​ദ​മ്മാ​മി​ൽ നി​ന്ന്​ 143 പേ​രും ഇ​രു വി​മാ​ന​ങ്ങ​ളി​ലു​മാ​യി യാ​ത്ര ചെ​യ്​​തു. ബു​ധ​നാ​ഴ്​​ച​ ദ​മ്മാ​മി​ൽ നി​ന്ന്​ ബം​ഗ​ളൂ​രു വ​ഴി ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും ജി​ദ്ദ​യി​ൽ  നി​ന്ന്​ വി​ജ​യ​വാ​ഡ വ​ഴി ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തി. 

ദ​മ്മാ​മി​ൽ നി​ന്ന്​ നാ​ല്​ കു​ട്ടി​ക​ള​ട​ക്കം 164 യാ​ത്ര​ക്കാ​രു​മാ​യാ​ണ്​ ഹൈ​ദ​രാ​ബാ​ദ്​  വി​മാ​നം പോ​യ​ത്. വെ​ള്ളി​യാ​ഴ്​​ച റി​യാ​ദി​ൽ നി​ന്ന്​ വി​ജ​യ​വാ​ഡ വ​ഴി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ ഒ​രു വി​മാ​നം കൂ​ടി പോ​കു​ന്നു​ണ്ട്. ഇൗ​യാ​ഴ്​​ച​യി​ലെ അ​വ​സാ​ന വി​മാ​ന​മാ​ണ്​ അ​ത്.  മൂ​ന്നാ​മ​ത്തെ ആ​ഴ്​​ച​യി​ൽ റി​യാ​ദി​ൽ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ ഒ​രു വി​മാ​ന സ​ർ​വി​സു​ണ്ടെ​ന്ന വി​വ​രം ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇൗ ​മാ​സം 31ന്​ ​റി​യാ​ദി​ൽ നി​ന്ന്​  1.30ന്​ ​അ​ത്​ പു​റ​പ്പെ​ടും. ബു​ധ​നാ​ഴ്​​ച​യും റി​യാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ര​ണ്ട്​ ഫേ​സ്​​മാ​സ്​​ക്കു​ക​ൾ, ര​ണ്ട്​ ജോ​ഡി ഗ്ലൗ​സു​ക​ൾ, ശ​രീ​രം മു​ഴു​വ​ൻ ക​വ​ർ ചെ​യ്യാ​ൻ  ക​ഴി​യു​ന്ന സേ​ഫ്​​റ്റി ഡ്ര​സ്​ (ക​വ​റോ​ൾ), സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യ​ട​ങ്ങി​യ 25 റി​യാ​ൽ വി​ല വ​രു​ന്ന മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി കെ.​എം.​സി.​സി റി​യാ​ദ്​  സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​രു​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. മു​സ്​​ത​ഫ-, അ​ഷ്​​റ​ഫ്​ വേ​ങ്ങാ​ട്ട്, മു​ജീ​ബ്​ ഉ​പ്പ​ട, മു​ഹ​മ്മ​ദ്​ ക​ണ്ട​കൈ, ഹു​സൈ​ൻ കൊ​പ്പം, മെ​ഹ​ബൂ​ബ്​  ധ​ർ​മ​ടം, ഷ​ഫീ​ഖ്​ കൂ​ടാ​ളി, ന​സീ​ർ മ​റ്റ​ത്തൂ​ർ, ജ​സീ​ല മൂ​സ, നു​സൈ​ഫ മാ​മു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.  

Loading...
COMMENTS