Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി ജിദ്ദ ഒരുക്കിയ...

പ്രവാസി ജിദ്ദ ഒരുക്കിയ ചാർട്ടേഡ് വിമാനം കോഴിക്കോട്ടെത്തി

text_fields
bookmark_border
പ്രവാസി ജിദ്ദ ഒരുക്കിയ ചാർട്ടേഡ് വിമാനം കോഴിക്കോട്ടെത്തി
cancel
camera_alt??????? ???????????? ???? ????? ???????? ????????? ??????????? ?????????????? ??.??.? ???????? ?????? ??????????

ജിദ്ദ: പ്രവാസി സാംസ്ക്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ചാർട്ടർ ചെയ്ത വിമാനം ജിദ്ദയിൽ നിന്നും കോഴിക്കോട്ടെത്തി. ജോലി നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരും സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രാ സംഘത്തിനു വിമാനത്താവളത്തിൽ പ്രവാസി വളന്റിയർമാർ യാത്രയയപ്പു നൽകി. വെൽഫെയർ പാർട്ടി വാഗ്ദാനം ചെയ്ത അവശതയനുഭവിക്കുന്നവർക്കുള്ള സൗജന്യ ടിക്കറ്റിനു അർഹരായ ഏതാനും പേരും ഈ വിമാനത്തിൽ യാത്ര ചെയ്തു. എല്ലാ യാത്രക്കാർക്കും പ്രവാസി സാംസ്‌കാരിക വേദിയുടെ സൗജന്യ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തിരുന്നു.

നേരത്തെ യാത്രക്കാരിൽ നിന്നും ടിക്കറ്റ് നിരക്കായി നിശ്ചയിച്ചു വാങ്ങിയ തുകയിൽ നിന്നും ടിക്കറ്റിന്റെ തുക കഴിച്ച് ബാക്കി 250  സൗദി റിയാൽ യാത്രക്കാർക്കു തന്നെ തിരിച്ചുനൽകി. വിമാനത്താവളത്തിൽ  സേവന പ്രവർത്തനങ്ങൾക്ക് പ്രസിഡണ്ട്‌ റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി, നിസാർ ഇരിട്ടി, യൂസഫ് പരപ്പൻ, ശഫീഖ് മേലാറ്റൂർ, ഹിഷാം അബ്ദുൽ ലത്തീഫ് ,ത്വാഹ മുഹമ്മദ്, സൈനുൽ ആബിദീൻ, നിസാർ ആക്കോട് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPravasi Return
News Summary - flight landed calicut
Next Story