ജിദ്ദ കൈറോ വിമാനത്തിൽ പക്ഷി ഇടിച്ചു; അപകടം ഒഴിവായി
text_fieldsറിയാദ്: ജിദ്ദയിൽ നിന്ന് ഇൗജിപ്ത് തലസ്ഥാനമായ കൈറോയിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനത്തിെൻറ മുൻഭാഗത്തിന് നേരിയ കേടുപാട് സംഭവിച്ചെങ്കിലും വലിയ അപകടമൊന്നും ഉണ്ടായില്ല. സൗദി എയർലൈൻസിെൻറ എയർബസ് എ 330 ശ്രേണിയിലുള്ള ആധുനിക വിമാനമാണിത്. കൈറോ വിമാനത്താവളത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം ഉണ്ടായത്. വിമാനത്തിെൻറ മുൻഭാഗത്ത് റഡാർ സംവിധാനത്തെ സംരക്ഷിക്കുന്ന ഭാഗത്തിനാണ് കേടുപാട് ഉണ്ടായതെന്ന് സൗദി എയർലൈൻസ് അധികൃതർ വ്യക്തമാക്കി. അടിയന്തിര പരിശോധനക്കും അറ്റകുറ്റപണിക്കുമായി വിമാനം ഉടൻ തന്നെ ജിദ്ദയിലെത്തിച്ചു. അപകടത്തിന് ഇടയാക്കിയ സാഹചര്യം പരിശോധിക്കാൻ കൈറോ വിമാനത്താവളം അധികൃതർ പ്രത്യേകസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
