കേളി മെഗാ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ-2: ഫിക്സ്ചർ പ്രകാശനം ചെയ്തു
text_fieldsകേളി മെഗാ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ-2 ഫിക്സ്ചർ പ്രകാശനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ രണ്ടിെൻറ ഫിക്സ്ചർ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി സുനിൽ കുമാർ, കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രസിഡൻറ് ഷെബിൻ ജോർജിന് ഫിക്സർ കൈമാറി പ്രകാശനം നിർവഹിച്ചു. കേളി സിൽവർ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയർമാൻ നൗഫൽ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഫക്രുദീൻ ആമുഖ പ്രസംഗം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, പ്രഭാകരൻ കണ്ടോന്താർ, പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ എന്നിവർ സംസാരിച്ചു. ടീം അംഗങ്ങളുടെ സംശയങ്ങൾക്ക് രാജേഷ് ചാലിയാർ മറുപടി നൽകി. സിൽവർ ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും സ്പോർട്സ് കമ്മിറ്റി ജോയിൻറ് കൺവീനർ രാജേഷ് ചാലിയാർ നന്ദിയും പറഞ്ഞു.
റിയാദിലെ 24 ടീമുകളാണ് മൂന്ന് മാസത്തോളം നീളുന്ന ടൂർണമെൻറിൽ മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ് എയിൽ എസ്.ആർ.എ.സി.ഒ, സ്പാർകെൻസ്, കേരള കിങ്സ്, കോക്കൻ ഫൈറ്റേഴ്സ് എന്നിവയും, ഗ്രൂപ്പ് ബിയിൽ ഈഗിൾ സ്ട്രൈക്കേഴ്സ്, ഡെസർട്ട് ഡെമോൺസ്, എക്സ്ട്രീം ക്രിക് ക്ലബ്, ട്രാവൻകൂർ എന്നിവയും മാറ്റുരയ്ക്കും.
ഗ്രൂപ് സിയിൽ ഒലയ ക്രിക്കറ്റ് ക്ലബ് (ഒ.സി.സി), രത്നഗിരി, ഫാൽക്കൺ ക്രിക്കറ്റ് ടീം, എഫ്.സി.ആർ എന്നിവയും, ഗ്രൂപ്പ് ഡിയിൽ ഗോൾഡൻ മില്ലർ, ഉസ്താദ് ഹോട്ടൽ, കൊക്കൻ ബാദ്ഷാ, അൽ ഉഫൂഖ് എന്നിവയും ഉൾപ്പെടുന്നു. ഗ്രൂപ് ഇയിൽ എം.സി.സി, കേരള സ്ട്രൈക്കേഴ്സ് റിയാദ്, റെബൽസ് റിയാദ്, ഗ്ലോബ്വിൻ എന്നിവയും, ഗ്രൂപ് എഫിൽ സ്മാഷസ്, റിയാദ് ഹോക്സ്, ഫ്രൈഡേ ഫൈറ്റേഴ്സ്, സ്ട്രൈക്കേഴ്സ് 11 റിയാദ് എന്നീ ടീമുകളുമാണ് ഏറ്റുമുട്ടുന്നത്.
സെപ്റ്റംബർ 11ന് ഉച്ചക്ക് ഒന്നിന് സുലൈ കെ.സി.എ - എം.സി.എ സ്റ്റേഡിയത്തിൽ ടൂർണമെൻറിെൻറ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ഡിസംബറിലാണ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ ടൂർണമെൻറ് റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

