Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഞ്ചുവർഷത്തെ ജയിൽവാസം...

അഞ്ചുവർഷത്തെ ജയിൽവാസം അവസാനിച്ചു; സൗദി പൗരന്മാരുടെ കാരുണ്യത്തിൽ പാലക്കാട് സ്വദേശി സജീന്ദ്രൻ നാടണഞ്ഞു

text_fields
bookmark_border
അഞ്ചുവർഷത്തെ ജയിൽവാസം അവസാനിച്ചു; സൗദി പൗരന്മാരുടെ കാരുണ്യത്തിൽ പാലക്കാട് സ്വദേശി സജീന്ദ്രൻ നാടണഞ്ഞു
cancel

റിയാദ്: സാമ്പത്തിക ഇടപാട് കേസിൽ അഞ്ചുവർഷമായി സൗദിയിൽ ജയിലിലായിരുന്ന പാലക്കാട് സ്വദേശി സജീന്ദ്രൻ മോചിതനായി നാട്ടിലെത്തി. 10 വർഷത്തെ പ്രവാസത്തിന് ശേഷം നാടുകടത്തൽ കേന്ദ്രം വഴി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പഴയൊരു സാമ്പത്തിക കേസിനെത്തുടർന്ന് സജീന്ദ്രൻ ജയിലിലാകുന്നത്.

സാമൂഹികപ്രവർത്തകൻ സിദ്ധിഖ് തുവ്വൂർ പൊലീസ് സ്​റ്റേഷനിലും പരാതിക്കാരുമായും നടത്തിയ നിരന്തര ഇടപെടലുകളാണ് ഒടുവിൽ സജീന്ദ്ര​ന്റെ മോചനത്തിന് വഴിയൊരുക്കിയത്. ഇന്ത്യൻ എംബസിയിൽനിന്ന് കേസിൽ ഇടപെടാൻ അനുമതി ലഭിച്ചതോടെ സിദ്ധിഖ് തുവ്വൂർ സജീന്ദ്രനെ ജയിലിൽ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. നാലുപേർക്കായി 1,12,750 സൗദി റിയാൽ (ഏകദേശം 27 ലക്ഷം രൂപ) സജീന്ദ്രൻ നൽകാനുണ്ടായിരുന്നു. ഇതിൽ 8,000 റിയാൽ നേരത്തെ അടച്ചിരുന്നു. പരാതിക്കാരുമായി ചർച്ച നടത്തിയെങ്കിലും പണം ലഭിക്കാതെ കേസ് പിൻവലിക്കാൻ അവർ തയാറായില്ല. തുടർന്ന് സജീന്ദ്ര​ന്റെ കുടുംബവുമായി പൊതുപ്രവർത്തകൻ കുഞ്ഞോയി കോടമ്പുഴ സംസാരിച്ചു.

മക​ന്റെ മോചനത്തിനായി അച്ഛനും അമ്മയും തങ്ങളുടെ ഏക കിടപ്പാടം വിറ്റ് ഏഴ് ലക്ഷം രൂപ സമാഹരിച്ച വിവരം സഹോദരി സിദ്ധിഖ് തുവ്വൂരിനെയും നൗഷാദ് ചാക്കീരിയെയും അറിയിച്ചു. എന്നാൽ ആ കുടുംബത്തെ പെരുവഴിയിലാക്കി പണം വാങ്ങാൻ ഇവർ തയാറായില്ല. സിദ്ധിഖ് തുവ്വൂർ പൊലീസ് സ്​റ്റേഷൻ ഡയറക്ടറെ കണ്ട് കുടുംബത്തി​ന്റെ ദയനീയ അവസ്ഥ ബോധ്യപ്പെടുത്തി. സജീന്ദ്ര​ന്റെ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയും ദാരിദ്ര്യവും മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ സഹായിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി ചുമതലപ്പെടുത്തി. തുടർന്ന് നടത്തിയ ചർച്ചയിൽ മൂന്ന് പരാതിക്കാർ ചേർന്ന് 62,750 റിയാൽ ഇളവ് നൽകാൻ സമ്മതിച്ചു. ബാക്കി നൽകാനുണ്ടായിരുന്ന 10 ലക്ഷത്തോളം രൂപ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സൗദി പൗരന്മാർ അടച്ചുതീർത്തതോടെ സജീന്ദ്ര​ന്റെ യാത്രാവിലക്ക് നീങ്ങി.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ് യൂസഫി​ന്റെ ഇടപെടലിലൂടെ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കി കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സജീന്ദ്രൻ നാട്ടിലേക്ക് തിരിച്ചു. പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകരായ കുഞ്ഞോയി കോടമ്പുഴ, അബ്​ദുറഹ്മാൻ ഫറൂഖ്, നൗഷാദ് ചാക്കീരി, യൂസുഫ് പെരിന്തൽമണ്ണ, അബ്​ദുൽ റസാഖ് സലാഹി, അഷ്റഫ് വെള്ളാപ്പാടം എന്നിവരുടെ സഹായം ഈ ദൗത്യത്തിൽ ലഭിച്ചതായി സിദ്ധിഖ് തുവ്വൂർ പറഞ്ഞു. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം സജീന്ദ്രനെ മാതാപിതാക്കളുടെ അരികിലെത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prison releasePalakkad nativeSaudi Jailsaudi Indian Embassy
News Summary - Five years in prison ended; Palakkad native Sajeendran escapes at the mercy of Saudi citizens
Next Story