Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂതികളയച്ച റോക്കറ്റുകൾ...

ഹൂതികളയച്ച റോക്കറ്റുകൾ ജിസാനിൽ വീണ്​ അഞ്ചുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ഹൂതികളയച്ച റോക്കറ്റുകൾ ജിസാനിൽ വീണ്​ അഞ്ചുപേർക്ക്​ പരിക്ക്​
cancel
camera_alt

Image courtesy: Anadolu agency

ജിദ്ദ: ഹൂതികളയച്ച ചെറു റോക്കറ്റുകൾ ദക്ഷിണ സൗദിയിലെ ജിസാന്​ സമീപമുള്ള ഗ്രാമത്തിൽ വീണ്​ അഞ്ചുപേർക്ക്​ പരിക്കേറ്റു. അൽഹർസ്​ ഗവർണറേറ്റിലെ അതിർത്തി ഗ്രാമത്തിലാണ്​ ഇറാൻ സഹായത്തോടെ യമൻ വിമതരായ ഹൂതികൾ റോക്കറ്റുകൾ അയച്ചതെന്നും പ്രദേശവാസികളായ അഞ്ചുപേർക്ക്​​ പരി​ക്കേൽക്കുകയും മൂന്ന്​ വാഹനങ്ങൾക്ക്​ കേടുപാടുകൾ സംഭവിക്കുകയും ചെയ്​തുവെന്നും ജിസാൻ മേഖല സിവിൽ ഡിഫൻസ്​ ഡയറക്​ടറേറ്റ്​ വക്താവ്​ കേണൽ മുഹമ്മദ്​ ബിൻ യഹ്​യ അൽഗാമിദി അറിയിച്ചു​.

പ്രദേശവാസികൾക്കാണ്​ പരിക്കേറ്റത്​. ചീളുകൾ തെറിച്ച്​ നേരിയ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouthiHouthi missilegulf news
Next Story