പെർമിറ്റില്ലാതെ മത്സ്യബന്ധനം നടത്തിയതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്തു
text_fieldsതീരദേശ പട്രോളിങ് വിഭാഗം അറസ്റ്റ് ചെയ്ത നിയമലംഘകർ
യാംബു: സമുദ്ര മേഖലകളിൽ സുരക്ഷാചട്ടങ്ങൾ ലംഘിച്ച അഞ്ച് പൗരന്മാരെ ബോർഡർ ഗാർഡിന്റെ തീരദേശ പട്രോളിങ് വിഭാഗം അറസ്റ്റുചെയ്തു. പെർമിറ്റില്ലാതെ മത്സ്യബന്ധനം നടത്തിയതിനും, പിടിച്ച മത്സ്യം കൈവശം വെച്ചതിനുമാണ് ഇവർ അറസ്റ്റിലായത്. ഉന്നത അധികാരികളുമായി ഏകോപിപ്പിച്ച് ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. ജീവജാലങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിർദേശങ്ങളും പാലിക്കാനും പരിസ്ഥിതിക്കോ വന്യജീവികൾക്കോ നേരെയുള്ള ആക്രമണത്തെ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും കേസുകൾ ശ്രദ്ധയിൽപെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911ലും മറ്റ് പ്രദേശങ്ങളിൽ 994, 999, 996 നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യാനും അതിർത്തി ഗാർഡുകൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അത്തരം വിവരം നൽകുന്നവരെ ബാധിക്കാത്ത നിലയിൽ വിവരങ്ങൾ പൂർണ രഹസ്യസ്വഭാവത്തോടെ പരിഗണിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

