തായ്ലൻഡിൽ നിന്ന് ഹഷീഷുമായി ദമ്മാമിൽ, കൊണ്ടുവന്നയാളും സ്വീകരിക്കാനെത്തിയവരുമടക്കം അഞ്ച് മലയാളികൾ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ദമ്മാം: തായ്‌ലൻഡിൽനിന്ന് മൂന്ന് കിലോ ഹഷീഷുമായി ദമ്മാമിലെത്തിയ മലയാളി യുവാവിനെയും അയാളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മറ്റ് നാല് മലയാളികളെയും നർകോട്ടിക് കൺട്രോൾ വിഭാഗം പിന്തുടർന്ന് പിടികൂടി. ഉംറ വിസയിൽ തായ്‌ലൻഡിൽനിന്ന് ദമ്മാമിലെ കിങ് ഫഹദ് ഇൻറർനാഷനൽ എയര്‍പോർട്ടിൽ എത്തിയതാണ് കോഴിക്കോട് സ്വദേശിയായ യുവാവ്. ഇയാളെ സ്വീകരിക്കാൻ മറ്റ് നാല് മലയാളികളും അവിടെയെത്തി. ഇമിഗ്രേഷൻ, ലഗേജ് ചെക്കിങ് നടപടികളെല്ലാം പൂർത്തിയാക്കി പുറത്തിറങ്ങിയ യുവാവിനെ നർക്കോട്ടിക് കൺട്രോൾ വിഭാഗം പിന്തുടർന്ന് നിരീക്ഷിച്ച് വഴിമധ്യേ പിടികൂടുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയവരും അക്കൂട്ടത്തിൽ പിടിയിലായി.
പൊലീസിെൻറ നാടകീയമായ നീക്കത്തിലൂടെയാണ് പ്രതികളെയെല്ലാം വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തി അനന്തര നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. സൗദിയിൽ മയക്കുമരുന്ന് കടത്ത് വധശിക്ഷ വരെ ലഭിക്കാവുന്ന കൊടും കുറ്റമാണ്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ രാജ്യം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയമുല്ലാത്തതാണ് സമീപനം. ദിനംപ്രതി നിരവധിപേരാണ് പിടിയലാകുന്നത്. നേരത്തെ പിടിയിലായി ശിക്ഷ വിധിക്കപ്പെട്ടവരുടെയെല്ലാം വധശിക്ഷ യഥാസമയം നടപ്പാക്കുന്നുമുണ്ട്. അതിനിടയിലാണ് മലയാളി യുവാക്കളും ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

