അഞ്ചാം ലോക കേരളസഭയിൽ അഞ്ച് കേളി പ്രതിനിധികൾ
text_fields1. കെപിഎം സാദിഖ്, 2. സുരേഷ് കണ്ണപുരം, 3. സെബിൻ ഇഖ്ബാൽ, 4. സുരേന്ദ്രൻ കൂട്ടായ്,
5. നസീർ മുള്ളൂർക്കര
റിയാദ്: തിരുവനന്തപുരത്ത് ആരംഭിച്ച അഞ്ചാമത് ലോക കേരള സഭയിൽ റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ പ്രതിനിധി സംഘത്തെ രക്ഷാധികാരി സമിതി അംഗം കെ.പി.എം സാദിഖ് നയിക്കും.
സുരേന്ദ്രൻ കൂട്ടായ് (രക്ഷാധികാരി സമിതി അംഗം), സെബിൻ ഇഖ്ബാൽ (പ്രസിഡൻറ്), സുരേഷ് കണ്ണപുരം (സെക്രട്ടറി), നസീർ മുള്ളൂർക്കര (ജീവകാരുണ്യ കൺവീനർ) എന്നിവരാണ് മറ്റുള്ളവർ.അഞ്ചാം ലോക കേരളസഭയിൽ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്വവും അഭിമാനവുമാണെന്ന് കെ.പി.എം സാദിഖ് പറഞ്ഞു. പ്രവാസി മലയാളികൾ നേരിടുന്ന ഗൗരവകരമായ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനാണ് കേളി ലക്ഷ്യമിടുന്നത്.
പ്രവാസികളുടെ തൊഴിലവകാശ സംരക്ഷണത്തിനായി ശക്തമായ നയപരമായ ഇടപെടലുകൾ നടത്തുക, മടങ്ങിവരുന്ന പ്രവാസികൾക്ക് അർഹമായ തൊഴിൽ അവസരങ്ങളും കൃത്യമായ പുനരധിവാസ പദ്ധതികളും സൃഷ്ടിക്കുക, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പിന്തുണ എന്നിവ കൂടുതൽ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിനിധി സംഘം പ്രധാനമായും മുന്നോട്ടുവെക്കുകയെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

