Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭിക്ഷാടനം നടത്തിയ...

ഭിക്ഷാടനം നടത്തിയ അഞ്ച് ബംഗ്ലാദേശികൾ റിയാദിൽ അറസ്​റ്റിൽ

text_fields
bookmark_border
ഭിക്ഷാടനം നടത്തിയ അഞ്ച് ബംഗ്ലാദേശികൾ റിയാദിൽ അറസ്​റ്റിൽ
cancel

റിയാദ്: ഭിക്ഷാടനം തൊഴിലാക്കിയ അഞ്ച് വിദേശികളെ റിയാദ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. പിടിയിലായവർ ബംഗ്ലാദേശ് സ്വദേശികളാണെന്ന് റീജ്യനൽ പൊലീസ്​ സ്ഥിരീകരിച്ചു. നിലവിൽ കസ്​റ്റഡിയിലുള്ള ഇവർക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് ഭിക്ഷാടനം പൂർണമായും നിർമ്മാർജ്ജനം ചെയ്യുന്നതിനും, വിവിധ രൂപങ്ങളിലുള്ള യാചനകൾ തടയുന്നതിനുമുള്ള സുരക്ഷാ വകുപ്പുകളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഭിക്ഷാടനം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തി​െൻറ നിർദ്ദേശപ്രകാരം പബ്ലിക് സെക്യൂരിറ്റി വിഭാഗം രാജ്യവ്യാപകമായി ശക്തമായ കാമ്പെയ്നാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി റിയാദിലും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ള അർഹരായ ആളുകളിലേക്ക് തന്നെ തങ്ങളുടെ സംഭാവനകൾ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിനായി രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ധനസഹായങ്ങൾ നൽകാൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beggingRiyadhBangladeshisarrested
News Summary - Five Bangladeshis arrested in Riyadh for begging
Next Story