ബുറൈദ മരുഭൂമിയിൽ അപൂർവ അറേബ്യൻ മാനുകൾ പിറന്നു
text_fieldsബുറൈദ മരുഭൂമിയിലെ അറേബ്യൻ സാൻഡ് ഗസലുകൾ
ജിദ്ദ: വംശഭീഷണി നേരിടുന്ന അറേബ്യൻ സാൻഡ് ഗസലുകൾ എന്ന അപൂർവയിനം മാനുകൾ ബുറൈദ മരുഭൂമിയിൽ പിറന്നതായി നാഷനൽ വൈൽഡ് ലൈഫ് സെന്റർ പ്രഖ്യാപിച്ചു.
ഒരിനം മാനുകളുടെ വംശത്തിൽപെടുന്ന അപൂർവമായി മാത്രം കാണുന്ന ഗസലുകളുടെ അഞ്ചു കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം പിറന്നത്. ഇവകളുടെ ജനനം നാഷനൽ സെന്റർ ഫോർ വൈൽഡ്ലൈഫ് (എൻ.സി.ഡബ്യു)വിന്റെ പ്രജനന, പുനരധിവാസ പരിപാടികളുടെ വിജയം കൂടിയായി വിലയിരുത്തുന്നു.
വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനും രാജ്യത്ത് പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും അതിന്റെ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ ഈ പാരിസ്ഥിതിക നേട്ടം പ്രതിഫലിപ്പിക്കുന്നു. സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്, നാഷനൽ എൻവയോൺമെന്റ് സ്ട്രാറ്റജി എന്നിവയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്കനുസൃതമായി രാജ്യത്ത് വന്യജീവികളെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നതിനുമുള്ള വിവിധ പദ്ധതികൾ ഫലംകാണുന്നതായി അധികൃതർ വെളിപ്പെടുത്തി.
അറേബ്യൻ, സിറിയൻ മരുഭൂമികളിൽ മാത്രം അപൂർവമായി കാണുന്ന ‘ഗസല്ല അറബിക്ക’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അറേബ്യൻ മണൽ ഗസലുകൾ ലോകത്ത് തന്നെ 3000ൽ താഴെയാണുള്ളത് എന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

