അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമം; അഞ്ച് അഫ്ഗാൻ പൗരന്മാർ പിടിയിൽ
text_fieldsമക്ക: ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അഞ്ച് അഫ്ഗാൻ പൗരന്മാരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മരുഭൂമിയിലൂടെ കാൽനടയായി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പിടികൂടിയവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു.
ഹജ്ജ് തീർഥാടനത്തോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിെൻറ ഭാഗമായി പുണ്യസ്ഥലങ്ങളിലും അതിർത്തികളിലും സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രധാന പ്രവേശന കവാടങ്ങൾക്ക് പുറമെ, മരുഭൂമി വഴിയും മറ്റും അനധികൃതമായി ആളുകൾ പ്രവേശിക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ഹജ്ജ് നിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും എല്ലാവരും കൃത്യമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം അഭ്യർഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

