ഫിറ്റ് ജിദ്ദ ദശവാർഷിക സുവനീർ ‘പാനീസ്’ കവർ പ്രകാശനം ചെയ്തു
text_fieldsഫിറ്റ് ജിദ്ദ ദശവാർഷിക സുവനീർ ‘പാനീസ്’ കവർ ചിത്രം അരുവി മോങ്ങം പ്രകാശനം ചെയ്യുന്നു
ജിദ്ദ: പ്രവാസി മലയാളി കൂട്ടായ്മയായ ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്സിെൻറ (ഫിറ്റ് ജിദ്ദ) 10-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ദശവാർഷിക സുവനീർ ‘പാനീസി’െൻറ കവർ ചിത്രം പ്രകാശനം ചെയ്തു. അരുവി മോങ്ങം കവർ ചിത്രം പ്രകാശനം ചെയ്തു.
ജിദ്ദയിലും പുറത്തുമുള്ള വിവിധ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുടെ ലേഖനങ്ങൾ, സംഘടനയുടെ ചരിത്രപരമായ അടയാളപ്പെടുത്തലുകൾ, സമകാലിക പ്രസക്തിയുള്ള ആനുകാലിക ചർച്ചകൾ, മികച്ച സാഹിത്യ രചനകൾ എന്നിവ ഉൾപ്പെടുത്തി വൈവിധ്യമാർന്ന പുസ്തകമായാണ് ‘പാനീസ്’ പുറത്തിറങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു.
സുവനീറിെൻറ അണിയറ പ്രവർത്തനങ്ങൾക്കായി ഇസ്ഹാഖ് പൂണ്ടോളിയെ ചീഫ് എഡിറ്ററായും നൗഫൽ ഉള്ളാടനെ എഡിറ്ററായും അബു കട്ടുപ്പാറയെ ഫിനാൻസ് ഡയറക്ടറായും തിരഞ്ഞെടുത്തു. കൗൺസിൽ യോഗം ഇല്യാസ് കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജാഫർ വെന്നിയൂർ, നാസർ മമ്പുറം, എം.പി. ബഷീറലി, കെ.കെ. ഫൈറൂസ്, മുസ്തഫ, കെ.വി. ജംഷീർ, ജാഫർ അത്താണിക്കൽ, അലി പാങ്ങാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

