Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി...

സൗദി മന്ത്രിസഭായോഗത്തിൽ പ​ങ്കെടുത്ത ആദ്യ വനിതയായി അൽശൈഹാന...

text_fields
bookmark_border
സൗദി മന്ത്രിസഭായോഗത്തിൽ പ​ങ്കെടുത്ത ആദ്യ വനിതയായി അൽശൈഹാന...
cancel
camera_alt

അൽശൈഹാന സ്വാലിഹ് അൽ അസാസ്

Listen to this Article

ജിദ്ദ: സൗദി മന്ത്രിസഭാ യോഗത്തിൽ പ​​ങ്കെടുത്ത ആദ്യ വനിതയെന്ന ഖ്യാതി ഇനി അൽശൈഹാന സ്വാലിഹ് അൽ അസാസിന്​. ചൊവ്വാഴ്​ച സൽമാൻ രാജാവി​ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഉയർന്ന റാങ്കിൽ മന്ത്രിസഭ ഡെപ്യൂട്ടി സെ​ക്രട്ടറി ജനറലായി നിയമിതയായ അൽശൈഹാന പ​ങ്കെടുത്തത്​. സൗദി മന്ത്രിസഭയിൽ പ​ങ്കെടുത്ത ആദ്യ വനിതയെന്ന ചരിത്രനേട്ടമാണ് ഇതോടെ അൽശൈഹാന സ്വന്തമാക്കിയത്​.​

ജൂലൈ മൂന്നിനാണ് സൽമാൻ രാജാവ്​​ അൽശൈഹാനയെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. അതിനുശേഷം ഹജ്ജുമായി ബന്ധപ്പെട്ട തിരക്കുകളുള്ളതിനാൽ പതിവ്​ മന്ത്രിസഭ യോഗം നടന്നിരുന്നില്ല. ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണ് ചൊവ്വാഴ്ച രാത്രി നടന്നത്​. ഈ യോഗം രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി വിഷയങ്ങളുടെ ചർച്ചക്കെടുത്തു. യു.എസ്. പ്രസിഡൻറ്​ ജോ ബൈഡ​ന്റെ സന്ദർശനവും അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ജിദ്ദയിൽ നടത്തിയ ഉച്ചകോടിയുമടക്കം വിവിധ രാഷ്​ട്രത്തലവന്മാരുമായുള്ള ചർച്ചകളും മന്ത്രിസഭ അവലോകനം ചെയ്​തു.

സൗദി മന്ത്രിസഭായോഗത്തിൽ പ​ങ്കെടുക്കുന്നു

റിയാദിലാണ്​ അൽശൈഹാനയുടെ ജനനം. ബ്രിട്ടനിലെ ഡർഹാം സർവകലാശാലയിൽ നിയമം പഠിച്ചു. 2008-ൽ നിയമത്തിൽ ബിരുദം നേടി. ദുബൈയിലും കുവൈത്തിലും നോട്രെഡാം യൂനിവേഴ്​സിറ്റി, ഇറ്റലിയിലെ ബോക്കോണി യൂനിവേഴ്​സിറ്റി, സ്വിറ്റ്സർലൻഡിലെ ലോസാനിലുള്ള ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മന്റെ്, ഇൻസീഡ്​ ഉന്നത പഠന കേന്ദ്രം​ എന്നിവിടങ്ങളിലും അഭിഭാഷകയായി പ്രായോഗിക പരിശീലനം നേടി.

ഫ്രാൻസിലെ ഫോണ്ടെയ്ൻബ്ലൂവിൽ ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു. 2020-ൽ ഫോർബ്‌സ് മിഡിൽ ഈസ്റ്റ് മാഗസിന്റെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് കൗൺസിലി​ന്റെ അംഗീകാരം നേടിയ ആദ്യത്തെ സൗദി വനിതാ അഭിഭാഷകരിൽ ഒരാളുമാണ്. റിയാദിലെ ഒരു പ്രശസ്ത നിയമസ്ഥാപനത്തിൽ ജോലി ചെയ്തു. ശേഷം സൗദി പബ്ലിക് ഇൻവെസ്റ്റ്​മെന്റ്​ ഫണ്ടിൽ കോൺട്രാക്ട് മാനേജർ പദവിയിലും സേവനം അനുഷ്ടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al-Shaihana Swalih al-Azzaz
News Summary - first woman to attend the Saudi cabinet meeting
Next Story