സൗദിയിലെ ആദ്യ വഖഫ് ആശുപത്രി മദീനയിൽ
text_fieldsമദീന: സൗദിയിലെ ആദ്യത്തെ വഖഫ് ആശുപത്രിയുടെ നിർമാണം പൂർത്തിയായി. മദീനയിലാണ് ‘സലാം വഖഫ് ആശുപത്രി’ എന്ന പേരിൽ നിർമിച്ചിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോമായ ‘ഇഹ്സാനി’ന്റെ അഭ്യുദയകാംക്ഷികളുടെ സംഭാവനകൾകൊണ്ടാണ് ഈ ആശുപത്രി യഥാർഥ്യമാക്കിയത്.
750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആശുപത്രി അൽസലാം റോഡിനോട് ചേർന്ന് മസ്ജിദുന്നബവിയുടെ പടിഞ്ഞാറൻ മുറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന് 14 നിലകളുണ്ട്. ആഴ്ചയിൽ 4000ത്തിലധികം കേസുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു അത്യാഹിത വിഭാഗം ഉൾപ്പെടുന്നതാണ് ആശുപത്രി. ആഴ്ചയിൽ 300ലധികം കേസുകൾ ഉൾക്കൊള്ളാൻ കഴിയുന്ന തീവ്രപരിചരണവും ആഴ്ചയിൽ 400ലധികം രോഗികൾക്ക് സേവനം നൽകുന്നതിനുള്ള ഡയാലിസിസ് സെന്ററുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
