ഹ്രസ്വ ചിത്രം ‘ലൂണി’യുടെ ആദ്യ പ്രദർശനം ഇന്ന്
text_fieldsഅൽഖോബാർ: പ്രവാസി ഗായകൻ ജസീർ കണ്ണൂർ കഥയെഴുതി സംവിധാനം നിർവഹിച്ച ഹ്രസ്വ ചിത്രം ‘ലൂണി’യുടെ ആദ്യ പ്രദർശനം ദമ്മാമിലെ അൽറയാൻ ഹാളിൽ വ്യാഴാഴ്ച വൈകീട്ട് 7.30ന് നടക്കും. നടൻ സുനീഷ് സാമുവേൽ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിർമാതാവ് ബെഞ്ചമിൻ ആൻറണി ഷോ ലോഞ്ച് നടത്തും. സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള പ്രഥമ പ്രവാസി മലയാളി ചലച്ചിത്ര ആഖ്യാനമായിരിക്കും ഇത്. വിജനമായ യാത്രയിലൂടെ ചുരുളഴിക്കപ്പെടുന്ന നിഗൂഢതകളാണ് ചിത്രത്തിെൻറ ഇതിവൃത്തം.
സൗദി കിഴക്കൻ മേഖലയിലെ അൽഖോബാറിലും ഉമ്മുൽ സാഹിക്കിലുമാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ജാസ് സ്റ്റുഡിയോ ക്രിയേഷൻസാണ് ചിത്രം ഒരുക്കിയത്. ട്രെയിലർ പ്രകാശനം പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക് പേജുകളിലൂടെ ഇക്കഴിഞ്ഞ ഡിസംബറിൽ നടന്നു. പോൾസ് വയനാട് ആലപിച്ച ഹിന്ദി ഗസലും ഈ ചിത്രത്തിെൻറ പ്രത്യേകതയാണ്. മുനീർ മുഴപ്പിലങ്ങാട്, സച്ചിൻ ജേക്കബ്, സരിത നിതിൻ, ഷഫീർ അലി തുടങ്ങിയവരാണ് അഭിനേതാക്കൾ. നിതിൻ കണ്ടമ്പേത്തും സുജ ജയനുമാണ് ശബ്ദം നൽകിയത്.
ഗാനരചനയും സംഗീതവും ജസീർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഇതുവരെ ആലപിച്ചിട്ടുള്ള 19 ആൽബം ഗാനങ്ങളിൽ 12 ഗാനങ്ങൾക്കും ജസീർ തന്നെയാണ് സംഗീതം നൽകിയത്. കണ്ണൂർ ഷെരീഫ് ആലപിച്ച ഖവാലി ‘മധുരിതമാം ദുനിയാവ്’, രഹ്ന ആലപിച്ച ‘കണ്മണിക്കൊരു താരാട്ട്’ എന്നിവ ഇതിലെ ഗാനങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

