Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രഥമ സൗദി പുരാവസ്​തു...

പ്രഥമ സൗദി പുരാവസ്​തു സമ്മേളനം ആരംഭിച്ചു

text_fields
bookmark_border
പ്രഥമ സൗദി പുരാവസ്​തു സമ്മേളനം ആരംഭിച്ചു
cancel
camera_alt???? ?????????? ???????? ??????? ????? ???? ???? ??? ????? ????????? ??????????

റിയാദ്​: ലോക ചരിത്ര ഭൂപടത്തിൽ അറേബ്യൻ ഉപഭൂഖണ്ഡത്തെ രേഖപ്പെടുത്തുന്ന സൗദി അറേബ്യയുടെ ചരിത്ര ദൗത്യങ്ങളിൽ പുതിയ അധ്യായം എഴുതിച്ചേർത്ത്​ പ്രഥമ സൗദി പുരാവസ്​തു സമ്മേളനത്തിന്​ തുടക്കം. 
ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചരിത്രാന്വേഷികളെയും പുരാവസ്​തു പര്യവേക്ഷകരെയും പ​െങ്കടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ സമ്മേളനം​ ചൊവ്വാഴ്​ച വൈകീട്ട്​ 7.30ന്​ റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്​ഘാടനം ചെയ്​തു. ബത്​ഹക്ക്​ സമീപം മുറബ്ബയിലെ കിങ്​ അബ്​ദുൽ അസീസ്​ ഹിസ്​റ്റോറിക്കൽ സ​െൻററിലെ​ നാഷനൽ മ്യൂസിയമാണ്​ വേദി. 

ഭൂമിയിൽ ആറ്​ ലക്ഷം വർഷം മുമ്പുണ്ടായിരുന്ന ​ജൈവ കുലത്തി​​െൻറയും 4,000 വർഷം പ്രായമുള്ള മനുഷ്യ ജീവിതത്തി​​െൻറയും ചരിത്ര ശേഷിപ്പുകളുമായി ലോകം ചുറ്റുന്ന സൗദി അറേബ്യയുടെ ‘റോഡ്​സ്​ ഒാഫ്​ അറേബ്യ’ സംഘം ഏഴുവർഷത്തിന്​ ശേഷം മാതൃരാജ്യത്ത്​ തിരിച്ചെത്തി ഒരുക്കുന്ന പ്രദർശനവും ഇ​േതാടൊപ്പം ആരംഭിച്ചിട്ടുണ്ട്​. സമ്മേളനം വെള്ളിയാഴ്​ച അവസാനിക്കുമെങ്കിലും ‘റോഡ്​സ്​ ഒാഫ്​ അറേബ്യ’ പ്രദർശനം 50 ദിവസം നീളും. പ്രവേശനം സൗജന്യമാണ്​. എല്ലാ ദിവസവും പകലും രാത്രിയിലും പ്രവേശനമുണ്ടാകും. 

സമ്മേനളത്തി​​െൻറ ഭാഗമായി യ​ുനെസ്​കോയുടെ ലോകപൈതൃക സ്ഥാന പട്ടികയിൽ ഇടംപിടിച്ച നാല്​ സൗദി പൈതൃക ശേഷിപ്പുകളുടെയും പട്ടികയിൽ ഇടം തേടുന്ന മറ്റ്​ 11 പൗരാണിക സ്ഥലങ്ങളുടെയും മാതൃകകൾ ഇവിടെ വിസ്​മയകരമായ രീതിയിൽ നിർമിച്ച്​ പ്രദർശിപ്പിച്ചിട്ടുണ്ട്​. ലോകത്തി​​െൻറയും ജീവിവർഗങ്ങളുടെയും പൈതൃകം അന്വേഷിക്കുന്നവർക്ക്​ മുല്യവത്താണ്​ പ്രദർശനം. 
സൗദി കമീഷൻ ടൂറിസം ആൻഡ്​ നാഷനൽ ഹെരിറ്റേജാണ്​​ (എസ്​.സി.ടി.എച്ച്​) സംഘാടകർ. എസ്​.സി.ടി.എച്ച്​ പ്രസിഡൻറ്​ അമീർ സുൽത്താൻ ബിൻ സൽമാൻ ഉദ്​ഘാടന ചടങ്ങിന്​ നേതൃത്വം വഹിച്ചു.

ചരിത്രകുതുകികളായ വിനോദ സഞ്ചാരികൾക്ക്​ ആതിഥേയത്വ സൗകര്യങ്ങൾ ഒരുക്കുന്നതിന്​ വേണ്ടി ആരംഭിച്ച സൗദി ഹെരിറ്റേജ്​ ഹോസ്​പിറ്റാലിറ്റി കമ്പനിയുടെ (നുസുൽ) പ്രദർശന സ്​റ്റാളി​​െൻറ ഉദ്​ഘാടനവും ഗവർണർ നിർവഹിച്ചു. 
എസ്​.സി.ടി.എച്ച്​ പ്രസിദ്ധീകരിച്ച ‘എ ജേണി ഇൻ ദ നോർത്ത്​ ഒാഫ്​ അറേബ്യൻ പെനിൻസുല’ എന്ന പുസ്​തകത്തി​​െൻറ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ചരിത്രകാരൻ പ്രഫ. മീഖായേൽ പെട്രാഗ്ലിയ പ്രഭാഷണം നടത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfirst Saudi Archaeology conference
News Summary - The first Saudi Archaeology conference started
Next Story