നിറഞ്ഞ സദസ്സിൽ സൗദിയിൽ സിനിമ പ്രദർശനം തുടങ്ങി
text_fieldsറിയാദ്: സൗദി അറേബ്യയിലെ ആദ്യസിനിമ പ്രദർശനത്തിന് ഗംഭീര തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ ഒരുക്കിയ ലേേകാത്തര തിയറ്ററിൽ ക്ഷണിക്കപ്പെട്ടവർക്കാണ് ആദ്യപ്രദർശനം നടന്നത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ തന്നെ ക്ഷണിക്കപ്പെട്ട േപ്രക്ഷകർ തിയറ്ററിലെത്തി. ആദ്യപ്രദർശനത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുമുണ്ടായിരുന്നു. ഹോളിവുഡ് ചിത്രം ‘ബ്ലാക് പാൻതർ’ ആണ് ബുധനാഴ്ച പ്രദർശിപ്പിച്ചത്.
വരും ദിവസങ്ങളിലും പ്രദർശനം തുടരും. പൊതുജനങ്ങൾക്ക് മേയ് മാസം മുതലാണ് സിനിമ ഹാൾ തുറന്നുകൊടുക്കുക. ടിക്കറ്റ് വിൽപന ഇൗമാസം അവസാനത്തോടെ തുടങ്ങും.
അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനിയാണ് തിയറ്റർ സജ്ജീകരിച്ചത്. സിംഫണി കൺസേർട്ട് ഹാൾ എന്ന നിലയിൽ നിർമിച്ച സംവിധാനമാണ് തിയറ്റർ ആക്കി മാറ്റിയത്. എ.എം.സിയുടെ മേൽേനാട്ടത്തിൽ ലോകോത്തര നിലവാരത്തിൽ പണിപൂർത്തിയാക്കിയ തിയറ്ററിൽ 620 സീറ്റുകളാണ് സജ്ജമാക്കിയത്. തുകൽ സീറ്റുകളാണ് മുഴുവനും. മെയിൻ ഹാളും ബാൽക്കണിയുമായി രണ്ട് തട്ടുകളിലാണ് സീറ്റുകൾ സംവിധാനിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള മാർബിൾ ബാത്റൂമുകളാണിവിടെ . രണ്ടുമാസത്തിനകം മൂന്നു സ്ക്രീനുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
അഞ്ചുവർഷത്തിനുള്ളിൽ രാജ്യമെങ്ങും 40 തിയറ്ററുകൾ നിലവിൽ വരും. മാർവൽ സ്റ്റുഡിേയാസ് നിർമിച്ച സൂപ്പർഹീറോ സിനിമയാണ് ഫെബ്രുവരി 16 ന് അമേരിക്കയിൽ റിലീസ് ചെയ്ത ‘ബ്ലാക് പാൻതർ’. വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് ആൻഡ് മോഷൻ പിക്ചേഴ്സ് ആണ് വിതരണക്കാർ. മാറുന്ന സൗദിയടെ ചരിത്രത്തിലെ സുപ്രധാന സംഭവമായാണ് സിനിമാശാലകളുടെ തുടക്കത്തെ വിലയിരുത്തുന്നത്. വിഷൻ 2020 പദ്ധതിയുടെ ഭാഗമായി സാംസ്കാരിക മേഖലയിൽ വലിയ മാറ്റം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
