Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജി​ന് ശേ​ഷം...

ഹ​ജ്ജി​ന് ശേ​ഷം തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം മ​ദീ​ന​യി​ലെ​ത്തി

text_fields
bookmark_border
ഹ​ജ്ജി​ന് ശേ​ഷം തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം മ​ദീ​ന​യി​ലെ​ത്തി
cancel
camera_alt

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ

മ​ദീ​ന: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ സു​ഗ​മ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം മ​ദീ​ന​യി​ലെ​ത്തി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ഹ​റ​മൈ​ൻ ഹൈ-​സ്പീ​ഡ് ട്രെ​യി​ൻ വ​ഴി​യും ബ​സു​ക​ൾ വ​ഴി​യും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​ഴി​യു​മാ​ണ് തീ​ർ​ഥാ​ട​ക​ർ ഹി​ജ്‌​റ റോ​ഡി​ലൂ​ടെ മ​ദീ​ന​യി​ലെ​ത്തി​യ​ത്. തീ​ർ​ഥാ​ട​ക​രു​ടെ സു​ഗ​മ​മാ​യ വ​ര​വി​നും കു​റ്റ​മ​റ്റ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​പു​ല​മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഹ​ജ്ജ് സീ​സ​ണി​നു ശേ​ഷ​മു​ള്ള തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ളു​ടെ വ​ർ​ധി​ച്ച വ​ര​വ് ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ് മ​ദീ​ന​യി​ൽ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു ഹ​റം പ​രി​പാ​ല​ന​ത്തി​നു​ള്ള ജ​ന​റ​ൽ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ വി​വി​ധ ഒ​രു​ക്ക​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ 141 ക​വാ​ട​ങ്ങ​ളും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​തി​ന​കം തു​റ​ന്നി​ട്ടു​ണ്ട്. പ​ള്ളി​യി​ലേ​ക്കു​ള്ള നൂ​റോ​ളം പാ​ത​ക​ളി​ലും തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്കു​ക​ൾ നി​യ​ന്ത്രി​ക്കാ​നും അ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ രം​ഗ​ത്തു​ണ്ട്. പ്ര​വാ​ച​ക പ​ള്ളി​യി​ലും അ​തി​ന്റെ മു​റ്റ​ങ്ങ​ളി​ലും 25,000 ത്തി​ല​ധി​കം പ​ര​വ​താ​നി​ക​ൾ വി​രി​ച്ച​തും ഒ​രു​ക്ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. വീ​ൽ​ചെ​യ​ർ, ഇ​ല​ക്ട്രി​ക്-​കാ​ർ​ട്ട് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി പ്രാ​യ​മാ​യ സ​ന്ദ​ർ​ശ​ക​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സ​മ​ർ​പ്പി​ത സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കി. 194 എ​സ്ക​ലേ​റ്റ​റു​ക​ളും എ​ലി​വേ​റ്റ​റു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്‌​ജ​മാ​ക്കി. ‘റൗ​ദ’ യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക ഷെ​ഡ്യൂ​ളു​ക​ൾ വ​ഴി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നും അ​വ​ബോ​ധ​ത്തി​നു​മാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ സ്‌​ക്രീ​നു​ക​ൾ ഒ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ആ​ത്മ​നി​ർ​വൃ​തി​യോ​ടെ തീ​ർ​ഥാ​ട​ക​ർ മ​ട​ങ്ങു​ന്നു

മ​ക്ക: ജീ​വി​ത​സാ​ഫ​ല്യ​മാ​യ ഹ​ജ്ജ് പൂ​ർ​ത്തി​യാ​ക്കി​യ​തി​െൻറ ആ​ത്മ​നി​ർ​വൃ​തി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ മി​ന​യോ​ട് വി​ട​പ​റ​ഞ്ഞു. അ​വ​സാ​ന ദി​ന​മാ​യ ശ​നി​യാ​ഴ്ച മൂ​ന്ന് ജം​റ​ക​ളി​ലും ക​ല്ലേ​റ് ക​ർ​മം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഹാ​ജി​മാ​ർ മ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ആ​റ് ദി​വ​സ​ത്തെ വി​ശ്വ​മ​ഹാ​സം​ഗ​മ​ത്തി​ന് തി​ര​ശ്ശീ​ല വീ​ണു. ക​അ്ബ​യി​ൽ വി​ട​വാ​ങ്ങ​ൽ പ്ര​ദ​ക്ഷി​ണം (ത​വാ​ഫു​ൽ വി​ദാ​അ്) കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​വും ഹാ​ജി​മാ​ർ ജ​ന്മ​നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക. വ​രും​ജീ​വി​തം ന​ന്മ​യി​ലും സ​ത്യ​ത്തി​ലും മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന ദൃ​ഢ​പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് ഓ​രോ തീ​ർ​ഥാ​ട​ക​നും മ​ക്ക​യോ​ട് യാ​ത്ര​പ​റ​യു​ന്ന​ത്.

ഈ ​വ​ർ​ഷം ആ​കെ 1,707,301 തീ​ർ​ഥാ​ട​ക​രാ​ണ് ഹ​ജ്ജ് ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ 1,546,655 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രും 160,646 പേ​ർ സൗ​ദി അ​റേ​ബ്യ​ക്ക് അ​ക​ത്തു​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​മാ​ണ്. ആ​കെ ഹാ​ജി​മാ​രി​ൽ 893,396 പു​രു​ഷ​ന്മാ​രും 813,905 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. സൗ​ദി അ​റേ​ബ്യ​ൻ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യ ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളെ​യും വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​യും ഏ​റെ പ്ര​ശം​സി​ച്ചാ​ണ് ഹാ​ജി​മാ​ർ മ​ട​ങ്ങു​ന്ന​ത്. ഹ​ജ്ജി​ന് ഒ​ന്ന​ര​മാ​സം മു​മ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കി.

ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന സൈ​നി​ക-​അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഹാ​ജി​മാ​ർ​ക്ക് കാ​വ​ലൊ​രു​ക്കി. ഹ​ജ്ജ് ക​ർ​മ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി ഭ​ര​ണ​കൂ​ട​ത്തി​െൻറ ആ​സ്ഥാ​നം താ​ൽ​ക്കാ​ലി​ക​മാ​യി ജി​ദ്ദ​യി​ലേ​ക്ക് മാ​റ്റി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​ശ്രാ​ന്തം പ​രി​ശ്ര​മി​ച്ച​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ് ച​രി​ത്ര​വി​ജ​യ​മാ​ക്കി​യ​ത്. ഹ​ജ്ജ് വ​ൻ വി​ജ​യ​മാ​ക്കി​യ സൗ​ദി ഭ​ര​ണ​കൂ​ട​ത്തെ വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളും പ്ര​മു​ഖ സം​ഘ​ട​ന​ക​ളും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medinapilgrimssaudiarabiahajj
News Summary - First group of pilgrims arrives in Medina after Hajj
Next Story