ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 79 ഡയറക്ടറായി ആദ്യ ഇന്ത്യക്കാരൻ
text_fieldsഅബ്ദുൽ ഗഫൂർ
ദമ്മാം: ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനലിെൻറ ഡിസ്ട്രിക്ട് 79െൻറ ഡയറക്ടറായി കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബ്ദുൽ ഗഫൂർ തെരഞ്ഞെടുക്കപ്പെട്ടു. സൗദിയുടെ ചരിത്രത്തിൽ ആദ്യമാണ് ഈ സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരൻ തെരഞ്ഞെടുക്കെപ്പടുന്നത്.
റിയാദും കിഴക്കൻ പ്രവിശ്യയും ഉൾപ്പെടുന്നതാണ് ഡിസ്ട്രിക്ട്. ഒരു വർഷത്തേക്കാണ് കാലാവധി. 2007 ഫെബ്രുവരിയിൽ അൽ ഖോബറിലെ സിജി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിൽ (ഇപ്പോൾ കോസ്മോസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്) ആണ് അബ്ദുൽ ഗഫൂർ ആദ്യമായി അംഗത്വം നേടിയത്. തുടർന്നുള്ള 14 വർഷത്തിനിടയിൽ ടോസ്റ്റ് മാസ്റ്റർ ഇൻറർ നാഷനലിെൻറ നിരവധി സ്ഥാനങ്ങൾ അബ്ദുൽ ഗഫൂർ വഹിച്ചിട്ടുണ്ട്.
സർജൻറ് അറ്റ് ആംസ്, ക്ലബ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.തുടർന്ന് ഏരിയ 70 ഗവർണർ, ഡിവിഷൻ എഫ് ഗവർണർ, ഡിസ്ട്രിക് 79 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചു.2014-15 കാലയളവിൽ ജില്ലയുടെ മികച്ച ഡിവിഷൻ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2017-18ൽ യു.എസ്.എയിലെ ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനലിൽനിന്ന് പ്രോഗ്രാം ക്വാളിറ്റിയിലെ മികവ് നേടി.
മികച്ച വിദ്യാഭ്യാസ അവാർഡ്, ഡി.ടി.എം (ഡിസ്റ്റിഗ്വിഷ്ഡ് ടോസ്റ്റ് മാസ്റ്റർ) 2012 ഡിസംബറിൽ അദ്ദേഹത്തിന് ലഭിച്ചു. യൂത്ത് ലീഡർഷിപ് പ്രോഗ്രാമുകൾ, ഗാവെൽ ക്ലബുകൾ തുടങ്ങിയ വിദ്യാർഥികൾക്കായി രൂപകൽപന ചെയ്ത വിദ്യാഭ്യാസ പരിപാടികളിൽ സജീവമാണ്.
മെക്കാനിക്കൽ എൻജിനീയർ അബ്ദുൽ ഗഫൂർ 31 വർഷമായി പ്രവാസിയാണ്. ഭാര്യ നിഷ്ബത്ത് ഗഫൂർ, മെഹ്ന ഗഫൂർ, ലിന ഗഫൂർ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

