പ്രഥമ സി.കെ. മേനോൻ സ്മാരക പുരസ്കാരം അഹമ്മദ് പുളിക്കലിന്
text_fieldsഅഹമ്മദ് പുളിക്കൽ
ദമ്മാം: ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡൻറായിരുന്ന സി.കെ. മേനോെൻറ സ്മരണാർഥം ദമ്മാം ഒ.ഐ.സി.സി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ അഹമ്മദ് പുളിക്കലിന്.സി.കെ. മേനോെൻറ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് സ്മാരക പുരസ്കാരം ഏർപ്പെടുത്തിയത്.
നാലര പതിറ്റാണ്ടുകാലത്തെ പ്രവാസം തുടരുേമ്പാഴും ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ദൈനംദിന കാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിലും അതിെൻറ പ്രവാസി പോഷക സംഘടനയായ ഒ.ഐ.സി.സിയെ ശക്തിപ്പെടുത്തുന്നതിലും നൽകിയ സമഗ്രമായ സേവനങ്ങൾക്കാണ് അഹമ്മദ് പുളിക്കലെന്ന വല്യാപ്പുവിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് പ്രസിഡൻറ് ബിജു കല്ലുമല അറിയിച്ചു.ഒ.ഐ.സി.സി കോർ കമ്മിറ്റി യോഗത്തിലാണ് സി.കെ. മേനോെൻറ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം അഹമ്മദ് പുളിക്കലിന് നൽകാൻ തീരുമാനിച്ചത്.
ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, അഷ്റഫ് മുവാറ്റുപുഴ, ശിഹാബ് കായംകുളം, ഷംസു കൊല്ലം, റഷീദ് ഇയ്യാൽ, അബ്ദുൽ കരീം, നിസാർ മാന്നാർ, രാധികാ ശ്യാം പ്രകാശ്, ബുർഹാൻ ലബ്ബ, തോമസ് തൈപ്പറമ്പിൽ, ബിനു പുരുഷോത്തമൻ, നിഷാദ് കുഞ്ചു, ഇ.എം. ഷാജി, ശ്യാം പ്രകാശ്, അബ്ദുൽ ഗഫൂർ, അസ്ലം ഫറോക്ക്, മുസ്തഫ നണിയൂർ നമ്പ്രം, വിൽസൺ തടത്തിൽ, ഗംഗൻ വള്ളിയോട്ട്, വിൽസൺ ജോസഫ്, ഗോപാലകൃഷ്ണൻ, സക്കീർ പറമ്പിൽ, ഷാഫി കുദിർ, അയിഷാ സജൂബ്, ഡെന്നിസ് മണിമല, അബ്രഹാം തോമസ്, അബ്ദുറഹ്മാൻ, മുകേഷ്, നജീബ് വക്കം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

