Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ആൾ ദൈവ’മാവില്ല;...

‘ആൾ ദൈവ’മാവില്ല; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമില്ല -ഫിറോസ്​ കുന്നംപറമ്പിൽ

text_fields
bookmark_border
‘ആൾ ദൈവ’മാവില്ല; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമില്ല -ഫിറോസ്​ കുന്നംപറമ്പിൽ
cancel

ജിദ്ദ: ജീവകാരുണ്യ പ്രവർത്തനത്തി​​​​​െൻറ ​േപരിൽ വളരെ ജനപ്രിയനായി മാറിയ ഫിറോസ്​ കുന്നം പറമ്പിൽ ഭാവിയിൽ കേരള ത്തിലെ ‘ആൾദൈവ’മാവുമോ? ചോദ്യം, ജിദ്ദയിലെ മാധ്യമപ്രവർത്തകർ ഫിറോസിനോട്​ നേരിട്ടു തന്നെ ചോദിച്ചു. നിഷ്​കള ങ്കമായ ചിരിയായിരുന്നു മറുപടി. അത്തരം ആരോപണങ്ങൾ ആരെങ്കിലും ഉന്നയിച്ചോ, പ്രത്യേകിച്ച്​ കേരളത്തിൽ ചാരിറ്റിയി ൽ തുടങ്ങി ചില ആൾദൈവങ്ങൾ ഉണ്ടായിവന്ന സാഹചര്യത്തിൽ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. ഒരിക്കലുമില്ലെന്ന്​ ഫിറേ ാസ്​ മറുപടി പറഞ്ഞു.

ഭാവിയിൽ ഏതെങ്കിലും പാർട്ടി സീറ്റ്​ തന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത് തിനും നിഷ്​കളങ്കമായ നിഷേധമായിരുന്നു മറുപടി. ആതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും ഫിറോസ്​ വ്യക്​തമാക്കി. ഞാൻ ഇപ്പോൾ ഒരു രാഷ്​ട്രീയ പാർട്ടിയുടെയും ആളല്ല. നേരത്തെ മുസ്​ലീം ലീഗുകാരനായിരുന്നു. രാഷ്​ട്രീയക്കാരനായാൽ എല്ലാവരിൽ നിന്നും ത​​​​​െൻറ സേവന പ്രവർത്തനങ്ങൾക്ക്​ പിന്തുണ കിട്ടില്ല, വേണ്ടത്ര വിശ്വാസ്യത കിട്ടില്ല. രാഷ്​ട്രീയം ഒരു ​െചളിക്കുണ്ടാണ്​. അതിലിറങ്ങിയാൽ ചെളി പറ്റുമെന്നതിനാലാണ് സ്വതന്ത്രമായി പ്രവർത്തിക്കുന്നത്​. ചാരിറ്റി പ്രവർത്തനത്തി​​​​​െൻറ പേരിൽ സംഘടന ഉണ്ടാക്കി​ല്ലെന്നും ഫിറോസ്​ വ്യക്​തമാക്കി. ത​​​​​െൻറ പ്രവർത്തനങ്ങൾക്ക്​ ഏറ്റുവും കുടുതൽ സഹായം ലഭിക്കുന്നത്​ പ്രവാസികളുടെ ഭാഗത്ത്​ നിന്നാണ്​. ഇവിടെ എത്തിയപ്പോൾ അവരുടെ സ്​നേഹം തന്നെ വിസ്​മയിപ്പിച്ചു.

പ്രതിമാസം ശരാശരി മൂന്ന്​ കോടി രൂപയുടെ സഹായപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നും അ​േദ്ദഹം പറഞ്ഞു. രണ്ട്​ വർഷം മുമ്പ്​ പാലക്കാട്​ നഗരത്തിൽ വീടിന്​ വാടക കൊടുക്കാൻ കഴിയാതെ തെരുവിൽ കഴിഞ്ഞ ഒരു കുടുംബത്തി​ന്​ വാടകവീട്​ എടുത്ത്​ താമസിപ്പിച്ച്​ ഒടുവിൽ അവർക്ക്​ സ്വന്തം വീട്​ നിർമിക്കാൻ ജനങ്ങളുടെ സഹായത്തോടെ മുന്നിട്ടിറങ്ങിയതാണ്​ ജീവകാരുണ്യപ്രവർത്തനത്തിൽ തനിക്ക്​ വഴിത്തിരിവായത്. നേരത്തെ അഞ്ചുവർഷത്തോളം വികലാംഗ കോർപറേഷൻ ചെയർമാനായിരുന്ന കളത്തിൽ അബ്​ദുല്ലയുടെ ഡ്രൈവറായിരുന്നു. അദ്ദേഹത്തി​​​​​െൻറ കൂടെ പല രോഗികളെയും സന്ദർശിച്ചിട്ടുണ്ട്​. അദ്ദേഹത്തി​​​​​െൻറ സഹായ മനസ്​കതയോടെയുള്ള പ്രവർത്തനങ്ങൾ തനിക്കും പ്രചോദനമായി. അഞ്ചു വർഷം കഴിഞ്ഞ്​ ഭരണം മാറിയപ്പോൾ സ്വാഭാവികമായും ആ ജോലി അവസാനിച്ചു. അന്നത്തെ ആ അനുഭവങ്ങളുടെ സ്വാധീനം മനസ്സിൽ നിന്ന്​ പോയില്ലെന്ന്​ ഫിറോസ്​ പറഞ്ഞു.

ഇപ്പോൾ മുഴുസമയ ചാരിറ്റി പ്രവർത്തകനാണ്​. ജനങ്ങൾക്ക്​ എന്നിൽ വിശ്വാസമുണ്ട്​. അതുകൊണ്ടാണ്​ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന്​ രൂപ സംഘടിപ്പിക്കാനാവുന്നത്​. പണം കൈകാര്യം ചെയ്യുന്നത്​ വളരെ സൂക്ഷിച്ചാണ്​. ത​​​​​െൻറ പേരിലുള്ള അക്കൗണ്ടിലേക്കല്ല ജനങ്ങൾ പണമയക്കുന്നത്​. സഹായം ആവശ്യമുള്ളവരുടെ അക്കൗണ്ടിലേക്ക്​ നേരിട്ട്​ പണം അയക്കാൻ ജനങ്ങളോട്​ ഫേസ്​ബുക്​ ലൈവിൽ വന്ന്​ ആവശ്യപ്പെടുകയാണ്​. ചുരുങ്ങിയ സമയം കൊണ്ട്​ ലക്ഷക്കണക്കിന്​ രൂപ ഇങ്ങനെ സ്വരൂപിക്കാനാവുന്നു. അടിയന്തരമായി പണം വേണ്ട കേസുകളിലാണിടപെടുന്നത്​. ആവശ്യത്തിന്​ പണം അക്കൗണ്ടിൽ എത്തിയാൽ ഇനി അയക്കേണ്ടെന്ന്​ ഫേസ്​ ബുക്​ വഴി തന്നെ അറിയിക്കും.

വാട്​സ്​ ആപ്​ ഗ്രൂപുകളും മറ്റ്​ സംഘടനകളുമാണ്​ സദുദ്യമങ്ങൾക്ക്​ കുടുതൽ പണമയക്കുന്നത്​. വിവാഹം പോലുള്ള കാര്യങ്ങൾക്ക്​ സഹായിക്കാൻ ചിലർ പണം നേരിൽ എത്തിക്കാറുണ്ട്​. ഇൗ പരിപാടി ഇങ്ങനെ തന്നെ തുടർന്നുകൊണ്ട്​ പോവും. തുടക്കത്തിൽ നാട്ടിൽ പല എതിർപ്പുകളുമുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ അടങ്ങി. രാഷ്​ട്രീയ നേതാക്കളും ജനപ്രതിനിധികളും സഹായക്കേസുകൾ ശ്രദ്ധയിൽ പെടുത്താറുണ്ട്​. സർക്കാറി​​​​​െൻറ ഭാഗത്ത്​ നിന്ന്​ ത​​​​​െൻറ പ്രവർത്തനങ്ങൾക്ക്​ തടസ്സങ്ങളൊന്നുമുണ്ടായിട്ടില്ല. ബഖാല അസോസിയേഷൻ പ്രതിനിധി ജമാൽ മഞ്ചേരി, ‘ജീവ’ പ്രതിനിധി കരീം മണ്ണാർക്കാട്​, ഗ്ലോബൽ കേരള വെൽഫെയർ അസോസിയേഷൻ പ്രതിനിധി ശഫീഖ്​ പാലക്കാട്​ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsfiroz kunnamparambil
News Summary - firoz kunnamparambil-saudi-gulf news
Next Story