Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫിറോസ് പുതുക്കോടിന്...

ഫിറോസ് പുതുക്കോടിന് യാത്രയയപ്പ്​

text_fields
bookmark_border
ഫിറോസ് പുതുക്കോടിന് യാത്രയയപ്പ്​
cancel

റിയാദ്: പ്രവാസം അവസാനിപ്പിച്ച്​ മടങ്ങു​ന്ന റിയാദിലെ മലയാളി സാമൂഹിക സേവനരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഫിറ ോസ് പുതുക്കോടിന്​ പ്രവാസി സാംസ്കാരിക വേദി റിയാദ് വെസ്​റ്റ്​ മേഖല കമ്മിറ്റി യാത്രയപ്പ്​ നൽകി. എട്ടുവർഷത്തെ പ് രവാസത്തിനിടയിൽ ജീവകാരുണ്യ മേഖലയിലും സാംസ്​കാരിക രംഗത്തും ത​േൻറതായ പങ്ക്​ വഹിച്ച്​ വ്യക്തിമുദ്ര പതിപ്പിച്ചാണ്​ അ​േദ്ദഹം മടങ്ങുന്നതെന്ന്​ ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. പ്രവാസി വെസ്​റ്റ്​ മേഖല സമിതി അംഗം എന്ന നിലയിൽ സജീവമായി പ്രവർത്തിച്ച ഫിറോസ്​ ഇന്ത്യൻ എംബസി, കലാ സാംസ്കാരിക സാമൂഹിക സംഘടനകൾ എന്നിവയുമായി നല്ല അടുപ്പം സ്ഥാപിക്കുകയും തർഹീൽ പോലുള്ള സൗദി കാര്യാലയങ്ങളുമായി ബന്ധപ്പെട്ടും ആവശ്യക്കാർക്ക്​ സഹായം നൽകാൻ യത്​നിച്ചു.


എംബസി വളൻറിയർ വിഭാഗം, ജനാദിരിയ ഫെസ്​റ്റിവെൽ, ജെ ആൻഡ്​ പി ക്യാമ്പ്​ എന്നിവയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ ഹാളിൽ നടന്ന ചടങ്ങിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് വെസ്​റ്റ്​ മേഖല പ്രസിഡൻറ് സമീഉല്ല അധ്യക്ഷത വഹിച്ചു. അലി ആറളം ഉപഹാരം കൈമാറി. ബാരിഷ് ചെമ്പകശ്ശേരി, മുഹമ്മദ് ഫൈസൽ, സലിം, ഷിഹാബ് കുണ്ടൂർ എന്നിവർ സംസാരിച്ചു. ഷമീർ പത്തനാപുരം സ്വാഗതവും അഫ്സൽ ഹുസൈൻ നന്ദിയും പറഞ്ഞു.

Show Full Article
TAGS:firos puthukkod saudi saudi news 
Next Story