Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഘോഷചടങ്ങിനിടെ...

ആഘോഷചടങ്ങിനിടെ വെടിയുതിർത്തയാളെ പിടികൂടി

text_fields
bookmark_border
ആഘോഷചടങ്ങിനിടെ വെടിയുതിർത്തയാളെ പിടികൂടി
cancel
camera_alt???????????? ??????????????? ?????????????? ???????? ??????????????? ???????

റിയാദ്​: ഒരു ആഘോഷചടങ്ങ്​ നടക്കുന്നതിനിടെ മെഷീൻ ഗൺ കൊണ്ട്​ നിറയൊഴിച്ച യുവാവിനെ പൊലീസ്​ പിടികൂടി. മധ്യപ്ര വിശ്യയിലെ വാദി ദവാസിറിൽ നിന്നാണ്​ 20 വയസുള്ള​ പ്രതിയെ പിടികൂടിയത്​. ആഘോഷങ്ങൾക്കിടെ ഒരു യുവാവ്​ യന്ത്രതോക്കു മായി കറങ്ങിനടന്ന്​ വെടിവെയ്​ക്കുന്നതി​​െൻറ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു വീടിന്​ മുന്നിലൊരുക്കിയ പന്തലിൽ വെച്ചായിരുന്നു സംഭവം.

പലരുടെ ജീവനെടുക്കാൻ കാരണമായ സംഭവത്തെ കുറിച്ച്​ വൈറലായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതി വലയിലായത്​. ആഘോഷത്തിൽ പ​​െങ്കടുത്തവരുടെ ജീവാപായത്തിനും പരിക്കിനും കാരണക്കാരനായ യുവാവിനെ വലവിരിച്ച്​ പിടികൂടി ജുഡീഷ്യൽ നടപടിക്ക്​ ബന്ധപ്പെട്ട വിഭാഗത്തിന്​ കൈമാറിയതായി പൊലീസ്​ വക്താവ്​ ലെഫ്​റ്റണൻറ്​ കേണൽ ഷക്കീർ ബിൻ സുലൈമാൻ അൽതുവൈജരി അറിയിച്ചു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു യുവാവി​​െൻറ ക്രൂരകൃത്യമെന്നും രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും സംരക്ഷണം നൽകലെന്ന ദൗത്യനിർവണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudifiringsaudi news
News Summary - firing-saudi-saudi news
Next Story