Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോർണിഷിൽ വർണവിസ്​മയം...

കോർണിഷിൽ വർണവിസ്​മയം തീർത്ത്​ വെടിക്കെട്ട്​ 

text_fields
bookmark_border
കോർണിഷിൽ വർണവിസ്​മയം തീർത്ത്​ വെടിക്കെട്ട്​ 
cancel

ജിദ്ദ: കോർണിഷ്​ മാനത്ത്​​ വർണ വിസ്​മയംതീർത്ത്​ വെടിക്കെട്ട്​. ഇൗദുൽഫിത്വ്​റിനോട്​ അനുബന്ധിച്ച്​ എൻറടൈൻമ​​െൻറ്​ അതോറിറ്റിയാണ്​​ ‘ഖർയത്ത്​ ഇൗദ്​’ എന്ന പേരിൽ പെരുന്നാളാഘോഷവും വെടിക്കെട്ടും ഒരുക്കിയത്​. പെരുന്നാളാഘോഷത്തി​​​െൻറ ഭാഗമായി നടത്തുന്ന രാജ്യ​ത്തെ ഏറ്റവും​ വലിയ വെടിക്കെട്ടാണിത്​. വ്യാഴാഴ്​ച തുടങ്ങിയ ആഘോഷം മൂന്നുദിവസം തുടരും. സംഗീത പശ്ചാത്തലത്തിൽ വെടിക്കെ​​േട്ടാടെയുള്ള ഇൗദാഘോഷം രാജ്യത്ത്​ ആദ്യമായാണെന്ന്​ സംഘാടകർ മുഹമ്മദ്​ സക്കി ഹസ്​നൈൻ പറഞ്ഞു. പെരുന്നാൾ ആഘോഷം കൂടുതൽ ആഹ്ലാദകരവും ആസ്വദ്യകരവുമാക്കാനാണ്​ ഇങ്ങിനെയൊരു പരിപാടി ഒരുക്കിയത്​. വെടിക്കെട്ട്​ രംഗത്തെ ഏറ്റവും വിദഗ്​ധരായ കമ്പനിയെയാണ്​ ഇതിന്​ ഏൽപിച്ചത്​. ​വെടിക്കെട്ട്​ കാണാൻ 1200 ഒാളം പേർക്ക്​ സൗകര്യപ്പെടുന്ന ഗ്യാലറിയും ഒരുക്കിയിരുന്നു. മലിക്​ റോഡിലെ അമീർ നാഇഫ്​ ബിൻ അബ്​ദുൽ അസീസ്​ റോഡ്​ ജംഗ്​ഷനിലാണ്​ ഗ്യാലറി. രാത്രി കൃത്യം 11 മണിക്കാണ്​ ​വെടിക്കെട്ട്​. ആറ്​ മിനുറ്റ്​ നീണ്ടു നിൽക്കുന്നതാണ്​ വെടിക്കെ​െട്ടന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsfireshow
News Summary - fireshow-saudi-gulf news
Next Story