Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉറക്കത്തിനിടയിൽ വന്ന...

ഉറക്കത്തിനിടയിൽ വന്ന ദുരന്തം: അന്വേഷിക്കാൻ ഗവർണർ ഉത്തരവിട്ടു

text_fields
bookmark_border
ഉറക്കത്തിനിടയിൽ വന്ന ദുരന്തം: അന്വേഷിക്കാൻ ഗവർണർ ഉത്തരവിട്ടു
cancel
നജ്​റാൻ: നജ്​റാനിൽ 11 പേർ മരിക്കാനും ആറ്​ പേർക്ക്​ പരിക്കേൽക്കാനും ഇടയായ അഗ്​നിബാധയെക്കുറിച്ച്​  അന്വേഷിക്കാൻ സമിതി രൂപവത്​ക്കരിക്കാൻ മേഖല ഗവർണർ അമീർ ജലവി ബിൻ അബ്​ദുൽ അസീസ്​ ബിൻ മുസാഇദ്​ നിർദേശം നൽകി. അപകടം സംബന്ധിച്ച്​ മേഖല സിവിൽ ഡിഫൻസ്​ ജനറൽ ഗാസി ബിൻ ഗറമുല്ലാഹ്​ അൽഗാമിദി റിപ്പോർട്ട്​ നൽകി. ഇതി​​​െൻറ അടിസ്​ഥാനത്തിലാണ്​ ​ സമിതി രൂപവത്​കരിക്കാൻ നി​ർദേശം നൽകിയത്​​. മേഖല ഗവർണറേറ്റി​​െൻറ മേൽനോട്ടത്തിൽ സിവിൽ ഡിഫൻസ്​, മുനിസിപ്പാലിറ്റി, തൊഴിൽ മന്ത്രാലയം എന്നിവരുൾപ്പെട്ടതായിരിക്കണം സമിതിയെന്നും നിർദേശിച്ചിട്ടുണ്ട്​. പുരാതനവും താമസിക്കാൻ യോഗ്യവുമല്ലാത്ത കെട്ടിടങ്ങൾ വാടകക്കെടുത്ത്​ കമ്പനികൾ തൊഴിലാളികളെതാമസിപ്പിക്കുന്നത്​ തടയണമെന്നും മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് എന്നിവക്ക്​ കീഴിലെ നിരീക്ഷണ ഉദ്യോഗസ്​ഥർക്ക്​ ഇതിൽ വലിയ ഉത്തരവാദിത്വം നിർവഹിക്കാനുണ്ടെന്നും ഗവർണർ പറഞ്ഞു. നജ്​റാനിലെ താമസ സ്​ഥലത്തുണ്ടായ അഗ്​നിബാധയിൽ 11 പേർ മരിക്കുകയും ആറ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തത്​ ബുധനാ​ഴ്​ച പുലർച്ചെയാണ്​. തീപാളു​േമ്പാൾ തൊഴിലാളികൾ ഉറക്കത്തിലായിരുന്നു. ഒരാൾ സംഭവസ്​ഥലത്തും മറ്റുള്ളവർ ആശുപത്രിയിലുമാണ്​ മരിച്ച​ത്​.  മരിച്ചവരിൽ മൂന്ന്​ മലയാളികളുണ്ടെന്നാണ്​ ഒടുവിൽ ലഭിച്ച വിവരം. നജ്​റാനിലെ പുരാതന താമസകേന്ദ്രത്തിലാണ്​ സംഭവം​. എയർ കണ്ടീഷണറിൽ നിന്നുണ്ടായ അഗ്​നിബാധയാണ്​ ദുരന്തത്തിനിടയാക്കിയത്​ എന്നാണ്​ പ്രാഥമിക നിഗമനം. ബുധനാഴ്​ച പുലർച്ചെ പൊലീസ്​ പട്രോളിങ്​ വിഭാഗം മുഖേനയാണ്​​ അഗ്​നിബാധ വിവരം ലഭിച്ചതെന്ന്​ നജ്​റാൻ മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ അബ്​ദുല്ല ബിൻ സഇൗദ്​ ആലു ഫാരിഅ്​ പറഞ്ഞു. മൂന്ന്​ മുറികളുള്ള പുരാതന കെട്ടിടത്തിലാണ്​ ​ അഗ്​നിബാധയുണ്ടായത്​. വായുസഞ്ചാരത്തിന്​ ജനലുകളൊന്നുമില്ലാത്ത വീടായിരുന്നു ഇത്​.
അതിനിടെ വിവരമറിഞ്ഞ്​ ഇന്ത്യൻ കോൺസുലേറ്റ്​ ഉദ്യോഗസ്​ഥൻ നജ്​റാനിലേക്ക്​ തിരിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firenajrangulfnews
News Summary - fire in najran: governor order to enquire-saudi arabia-gulfnews
Next Story