ജുബൈലിൽ ഖബർസ്ഥാനിൽ  വൻ അഗ്​നിബാധ

07:49 AM
14/01/2018
ജുബൈൽ ഖബറിസ്ഥാനിലുണ്ടായ അഗ്​നിബാധ
ജുബൈൽ: ജുബൈൽ നഗരമധ്യത്തിലെ ജിദ്ദ സ്ട്രീറ്റിൽ കെ.എഫ്.സിക്ക് എതിർവശത്തുള്ള ഖബറിസ്ഥാനിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ്​ ജുബൈൽ പഴയ ഖബറിസ്ഥാനിൽ ശക്തിയായ തീപിടിത്തമുണ്ടായത്. സമീപത്തെ പള്ളിയിൽ  ജുമുഅ നമസ്‌കാരത്തിനെത്തിയവരാണ് അഗ്​നിബാധ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. ഒരുമണിക്കൂറിനകം അതി ശക്തമായി തീ ആളിപ്പടരുകയായിരുന്നു. ജുബൈലിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഹദീദിൽ നിന്നുമെത്തിയ പത്തോളം അഗ്​നിശമന സേന സംഘങ്ങളുടെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായി. ചുറ്റുമതിലുള്ള ഖബറിസ്ഥാൻ ഇപ്പോൾ ഉപയോഗിക്കാറില്ല. ഉള്ളിലെ കാടിനു തീപിടിച്ച് പടരുകയായിരുന്നു. പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലൊന്ന് ഭാഗികമായി കത്തിനശിച്ചു. ബാക്കിയുള്ളവ സംഭവസ്ഥലത്തുനിന്നും മാറ്റിയത് നാശനഷ്​ടം കുറയാൻ കാരണമായി. ആളപായമി​ല്ലെന്നാണ്​ വിവരം. കാരണം വ്യക്തമല്ല.  
COMMENTS