Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ...

ദമ്മാമിൽ തീപിടിത്തം;കടകൾ കത്തിനശിച്ചു

text_fields
bookmark_border
ദമ്മാമിൽ തീപിടിത്തം;കടകൾ കത്തിനശിച്ചു
cancel
camera_alt

ദ​മ്മാം ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

Listen to this Article

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ വാട്ടർ ടാങ്ക് റോഡിൽ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നിരവധി കടകൾ കത്തിനശിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സ്ഥാപനങ്ങളാണ് അധികവും അഗ്നിക്കിരയായത്. ശനിയാഴ്ച ഉച്ചക്ക് 12 ഓടുകൂടിയാണ് തീ പടർന്നുതുടങ്ങിയത്. കാരണം അറിവായിട്ടില്ല. പ്ലംബ്ലിങ് ഹാർഡ് വെയർ കടകൾ നിറയെയുള്ള മാർക്കറ്റ് കൂടിയാണ് തീ പടർന്ന അൽഗ സ്വാൻ സ്ടീറ്റ്. പ്ലാസ്റ്റിക്കും കെമിക്കലും പെയിൻറുകളുമുള്ള ഗോഡൗണിൽനിന്ന് അതിവേഗം തീ പടരുകയായിരുന്നു.

അഗ്നിശമന സേന കുതിച്ചെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കറുത്ത പുകപടലങ്ങളാൽ അന്തരീക്ഷം മൂടിയിരുന്നു. തീവ്ര ഭാവത്തിലേക്ക് പടർന്ന തീ അടുത്തടുത്ത കടകളിലേക്കും പടർന്നുപിടിച്ചു. സിവിൽ ഡിഫൻസ് കിഴക്കൻ പ്രവിശ്യ മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. ഈ പ്രദേശങ്ങളിൽ ഗോഡൗണുകൾക്ക് അനുമതിയുള്ള സ്ഥലമല്ല. എന്നാൽ പലരും കടയോട് ചേർന്നുള്ള പഴയ കെട്ടിടങ്ങൾ ഗോഡൗൺ ആയി ഉപയോഗപ്പെടുത്തുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഇൻഷുറൻസോ അഗ്നിശമന സംവിധാനങ്ങളോ ഉള്ളവയല്ല. ഉച്ചക്ക് 12 മണി സമയമായതിനാൽ കടുത്ത തീപിടിത്തത്തിനിടയിലും ആളപായമുണ്ടാകാതെ രക്ഷപ്പെട്ടു.

ല്ലാവരും ജോലി സംബന്ധമായി മുറികൾക്ക് പുറത്തായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന താമസസ്ഥലങ്ങളിൽനിന്ന് ആളുകൾക്ക് രക്ഷപ്പെടാൻ സാധിച്ചു. 18ഓളം അഗ്നിശമന യൂനിറ്റുകളാണ് തീ അണക്കാൻ പരിശ്രമിക്കുന്നത്. കറുത്ത പുക അന്തരീക്ഷം ആകെ പടർന്നിട്ടുണ്ട്. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കും താമസസ്ഥലങ്ങളിലും ആളുകൾ ഇപ്പോഴും പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഇരുവശങ്ങളും ബ്ലോക്ക് ചെയ്ത സുരക്ഷസേന ആളുകളെ അവിടേക്ക് എത്തുന്നത് തടയുന്നുണ്ട്. തീ പടരുന്നത് പകർത്താൻ ശ്രമിച്ച പലരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പിഴ ഈടാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssoudi newsFire Incidents
News Summary - fire incident
Next Story