Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാർ മരിച്ചു

text_fields
bookmark_border
റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാർ മരിച്ചു
cancel
camera_alt

അപകടത്തിൽ മരിച്ചവർ: അബ്ദുൽ ഹക്കീം, ഇർഫാൻ ഹബീബ്, കാർത്തിക്, സേതുരാമൻ, യോഗേഷ് കുമാർ മിസ്‌ട്രി, അസ്ഹർ അലി മുഹമ്മദ് ശൈഖ്

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം ആറ് ഇന്ത്യക്കാർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശികളായ കാർത്തിക്, രാജഗോപാൽ, ഗുജറാത്ത് സ്വദേശി യോഗേഷ് കുമാർ മിസ്‌ട്രി, മഹാരാഷ്ട്ര സ്വദേശി അസ്ഹർ അലി മുഹമ്മദ് ശൈഖ് എന്നിവരാണ് മരിച്ച മറ്റുള്ളവർ.

പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ചയാണ് ഇവരിൽ മൂന്ന് പേർക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്. ഇന്ന് പുലർച്ചെ 1.30നാണ് ഇവർ താമസിക്കുന്ന സ്ഥലത്ത് അഗ്നിബാധയുണ്ടായത്. എ.സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ചയാണ് ഇവരിൽ മൂന്ന് പേർക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും മരിച്ചവരുടെ നാട്ടുകാരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire in Riyadh
Next Story