ദവാദ്മിയിൽ പാർപ്പിട കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
text_fieldsഅൽ ദലം പട്ടണത്തിലെ ഒരു പാർപ്പിട കെട്ടിടത്തിലുണ്ടായ തീപിടുത്തം
ദവാദ്മി: അൽ ദലം പട്ടണത്തിലെ ഒരു പാർപ്പിട കെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സേന വിജയകരമായി അണച്ചു.
അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കെട്ടിടത്തിനുള്ളിലെ ഒരു മുറിയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് ചെറിയ രീതിയിലുള്ള തീപിടുത്തം ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തീപിടുത്തം കെട്ടിടത്തിെൻറ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ സേനയ്ക്ക് സാധിച്ചു. കൃത്യസമയത്ത് ഇടപെടാൻ കഴിഞ്ഞതിനാൽ വലിയൊരു അപകടം ഒഴിവാക്കാനായെന്നും ആർക്കും പരിക്കുകളില്ലാതെ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

