അറാർ മേഖലയിൽ രണ്ടു കെട്ടിടങ്ങളിൽ തീപിടിത്തം
text_fieldsഅറാറിലെ കെട്ടിടത്തിലുണ്ടായ തീ കെടുത്താൻ സിവിൽ ഡിഫൻസ് ശ്രമം
റിയാദ്: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ അറാർ നഗരത്തിൽ കെട്ടിടങ്ങളിൽ അഗ്നിബാധ. അൽമുസാഅദിയ ഡിസ്ട്രിക്ടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളിൽ വൻ തീപിടിത്തമാണുണ്ടായത്. ആളപായമില്ല. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടന്ന എട്ടു പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
തിങ്കളാഴ്ച പുലർച്ചെ 1.32നാണ് അഗ്നിബാധയെക്കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് വടക്കൻ അതിർത്തി പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ ഫഹദ് അൽഅനസി പറഞ്ഞു. ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലും സമീപത്തെ മറ്റൊരു കെട്ടിടത്തിലുമാണ് തീ പടർന്നുപിടിച്ചത്.
സമീപത്തെ കൂടുതൽ കെട്ടിടങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. കെട്ടിടങ്ങളിൽ കുടുങ്ങിയ എട്ടു പേരെ സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിതമായി രക്ഷിച്ചു. ആർക്കും പരിക്കില്ലെന്നും കേണൽ ഫഹദ് അൽഅനസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

