ബത്ഹയിൽ കടകളിൽ തീപിടിത്തം
text_fieldsബത്ഹ ഗുറാബി സ്ട്രീറ്റിലെ കടകളിൽ തീപിടിത്തമുണ്ടായപ്പോൾ
റിയാദ്: ബത്ഹയിലെ ഗുറാബി സ്ട്രീറ്റിൽ താമസകെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മൂന്നു കടകളിൽ തീപിടിത്തം. ഇലക്ട്രിക് ഉപകരണങ്ങളും എൽ.ഇ.ഡി ബൾബുകളും വിൽക്കുന്ന കടകളിൽ ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്.
ആളപായമില്ല. സിവിൽ ഡിഫൻസെത്തി ആളുകളെ ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. മലയാളികളുൾപ്പടെ നിരവധി കുടുംബങ്ങൾ കെട്ടിടത്തിന്റെ മുകൾനിലകളിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നുണ്ട്. കനത്ത പുകയുയരുകയും കടകളിൽ തീയാളി കത്തുകയും ചെയ്തതോടെ ആംബുലൻസുകളും ഫയർഫോഴ്സ് യൂനിറ്റുകളും പൊലീസുമായി സിവിൽ ഡിഫൻസെത്തി അതിവേഗം രക്ഷാപ്രകർത്തനം നടത്തി ആളുകളെ മുഴുവൻ ഒഴിപ്പിക്കുകയായിരുന്നു. തീ പടരാതിരിക്കാൻ അതിവേഗ മുൻകരുതൽ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

