Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2026 6:18 PM IST Updated On
date_range 6 Jun 2026 6:18 PM ISTജിദ്ദയിൽ ഫ്ലാറ്റിലെ അടുക്കളയിൽ തീപിടിത്തം; ആർക്കും പരിക്കില്ല
text_fieldsbookmark_border
ജിദ്ദ: നഗര പരിധിയിൽ താമസകെട്ടിടത്തിലെ ഒരു ഫ്ലാറ്റിെൻറ അടുക്കളയിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേനാംഗങ്ങൾ സമയബന്ധിതമായി പൂർണമായും അണച്ചു. ജിദ്ദ നഗരത്തിലെ അൽ വാഹ ഡിസ്ട്രിക്ടിലെ ഒരു ഫ്ലാറ്റിെൻറ അടുക്കളയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കൺട്രോൾ റൂമിൽ വിവരമ ലഭിച്ചയുടൻ സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂനിറ്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തുടർന്ന് കെട്ടിടത്തിനുള്ളിൽ കെട്ടിക്കിടന്ന പുക പുറന്തള്ളുന്നതിനായുള്ള വെൻറിലേഷൻ നടപടികൾ പൂർത്തിയാക്കി. കൂടുതൽ അപകടസാധ്യതകൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്ത് വിശദമായ പരിശോധനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

