Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അരാംകോ ജിസാൻ...

സൗദി അരാംകോ ജിസാൻ റിഫൈനറിയിൽ തീപിടിത്തം; ആളപായമില്ല, നിയന്ത്രണവിധേയമാക്കി അധികൃതർ

text_fields
bookmark_border
സൗദി അരാംകോ ജിസാൻ റിഫൈനറിയിൽ തീപിടിത്തം; ആളപായമില്ല, നിയന്ത്രണവിധേയമാക്കി അധികൃതർ
cancel

റിയാദ്: സൗദി അറേബ്യയിലെ ജിസാനിലുള്ള സൗദി അരാംകോ റിഫൈനറിയുടെ അനുബന്ധ പ്ലാൻറിലുണ്ടായ അഗ്നിബാധ പൂർണമായും അണച്ചു. ഇന്ന് (ഞായർ) പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അരാംകോയുടെ വ്യാവസായിക സുരക്ഷാ വിഭാഗത്തിലെ അഗ്നിരക്ഷാ സേന ഉടൻതന്നെ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര സുരക്ഷാ നടപടികളും തുടർനടപടികളും ബന്ധപ്പെട്ട അധികൃതർ പൂർത്തിയാക്കിവരികയാണെന്നും ഊർജ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aramcorefinerySaudi ArabiaFire breaks out
News Summary - സൗദി അരാംകോ ജിസാൻ റിഫൈനറിയിൽ തീപിടിത്തം; ആളപായമില്ല, നിയന്ത്രണവിധേയമാക്കി അധികൃതർ
Next Story