Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദ് പള്ളിയിലെ തീപിടിത്തം നിയന്ത്രണവിധേയം; ആർക്കും പരിക്കില്ല
text_fieldsbookmark_border
റിയാദ്: നഗരത്തിലെ അൽ ജസീറ ഡിസ്ട്രിക്റ്റിലുള്ള ഒരു പള്ളിയിലെ മുറിയിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം വിജയകരമായി അണച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
ലൈറ്റിങ് സിസ്റ്റത്തിലെ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ പടരുന്നത് തടയുകയും സാഹചര്യം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തിൽ, റിയാദിലെ അൽ നർഗീസ് ഡിസ്ട്രിക്റ്റിലുള്ള മാലിന്യക്കൂമ്പാരത്തിലുണ്ടായ ചെറിയ തീപിടിത്തവും സിവിൽ ഡിഫൻസ് സംഘം അണച്ചു. ഈ സംഭവത്തിലും ആർക്കും പരിക്കില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

