Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് വിമാനത്താവളത്തിന് സമീപം തീപിടിത്തവും പുകയും

text_fields
bookmark_border
മുൻകരുതൽ മുന്നറിയിപ്പിന് പിന്നാലെ മേഖലയിൽ ആശങ്ക
റിയാദ് വിമാനത്താവളത്തിന് സമീപം തീപിടിത്തവും പുകയും
cancel
camera_alt

റിയാദ് വിമാനത്താവളത്തിന് സമീപം പുകയുയരുന്നു (ഫോ​ട്ടോകൾ റോയി​ട്ടേഴ്​സിൽനിന്ന്​)

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നതായി ദൃക്സാക്ഷികളും റോയി​ട്ടേഴ്​സ്​ അടക്കമുള്ള അന്താരാഷ്​ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളിലും ചിത്രങ്ങളിലും വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേ, പ്രവേശന ടെർമിനൽ കെട്ടിടങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവക്ക് പശ്ചാത്തലത്തിൽ പുക ഉയർന്നുവരുന്നത് വ്യക്തമാണ്.

ഉയർന്നുപൊങ്ങിയ പുകപടലങ്ങളെക്കുറിച്ചോ രാത്രിയിൽ നൽകിയ ജാഗ്രതാ നിർദ്ദേശങ്ങളെക്കുറിച്ചോ റോയിട്ടേഴ്സ് ആരാഞ്ഞ ചോദ്യങ്ങളോട് സൗദി ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച രാവിലെ സുരക്ഷാ സാഹചര്യങ്ങൾ സാധാരണ നിലയിലായതായി സൗദി അധികൃതർ സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് റിയാദിൽ ഉച്ചത്തിലുള്ള ശബ്​ദങ്ങൾ കേട്ടിരുന്നു.

മുൻകരുതലി​െൻറ ഭാഗമായി, തലസ്ഥാന നഗരിയിലും കിഴക്ക്​ ഭാഗത്തെ അൽ ഖർജിലും അപകട സാധ്യതയുണ്ടെന്ന് വ്യക്തമാക്കി സൗദി സിവിൽ ഡിഫൻസ് ഫോണുകൾ വഴി രാത്രിയിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. തുടർന്ന് രാവിലെ എല്ലാ മേഖലകളും സുരക്ഷിതമാണെന്ന അറിയിപ്പ് വരികയും ചെയ്തു. റിയാദിലെ ഒലയ മേഖലയിലുണ്ടായിരുന്ന റോയിട്ടേഴ്സ് ലേഖകനും സുരക്ഷാ മുന്നറിയിപ്പ് പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് ശക്തമായ ശബ്​ദം കേട്ടതായി സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire and smoke near Riyadh Airport
Next Story