Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ ബസിന് തീപിടിച്ചു, വിദ്യാർഥിനികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsbookmark_border
അബ്ഹ: മുജാറദ മേഖലയിൽ സ്കൂൾ ബസിന് തീപിടിച്ചു. 40 ഒാളം വിദ്യാർഥിനികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ബസിനാണ് തീ പിടിച്ചത്. തീ കണ്ടയുടനെ ഡ്രൈവർ ബസ് നിർത്തി മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. ബസിന് തീപിടിച്ച വിവരമറിഞ്ഞ ഉടനെ അഗ്നിശമന വിഭാഗം കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അസീർ മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ അബ്ദുറഹീം അൽആസിമി പറഞ്ഞു. അഗ്നിബാധയുടെ കാരണമറിയാൻ അന്വേഷണം നടത്തിവരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. സംഭവം നടന്നയുടനെ സ്കൂൾ കാര്യ അസിസ്റ്റൻറ് മേധാവിയുടെ മേൽനോട്ടത്തിലുള്ള സംഘത്തോട് സംഭവ സ്ഥലത്തെത്താനും അടിയന്തിര റിപ്പോർട്ട് നൽകാനും മഹാഇൽ വിദ്യാഭ്യാസ കാര്യ മേധാവി മൻസൂർ അബ്ദുല്ല ആശുറൈ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
